കുട്ടികള്‍ കൊണ്ടുവന്ന പട്ടിയെ കണ്ട് വീട്ടുകാര്‍ ഞെട്ടി

ചത്തീസ്ഖണ്ഡ്. :  വനത്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായ രാജ്പുര ഗ്രാമത്തില്‍ മൈതാനത്ത് കളിച്ച് കൊണ്ടിരിക്കവെയാണ് കുട്ടികള്‍ വിദേശയിനം പട്ടിയെ വീട്ടിലേക്ക് കൊണ്ട് വന്നത്.എന്നാല്‍ ആക്രമണകാരിയായ ജീവിയെയാണ് കൊണ്ട് വന്നതെന്ന് പിന്നീടാണ് മനസിലായത്. ആദ്യ കാഴ്ച്ചയില്‍ തന്നെ കൗതുകം തോന്നിയത് കൊണ്ട് കുട്ടികള്‍ ഇതിനെ പട്ടിയാണെന്ന് കരുതി വീട്ടിലേക്ക് കൊണ്ട് പോയി.

വിദേശ ഇനം പട്ടിയാണ് ഇതെന്നാണ് ആദ്യം ഇവര്‍ കരുതിയത്. ഒരു പ്രത്യേക ഇനം പട്ടിയെ കളഞ്ഞ് കിട്ടിയ വാര്‍ത്തയറിഞ്ഞ് നാട്ടുകാരും ഗ്രമത്തിലെത്തി . എന്നാല്‍ സംശയം തോന്നിയ ഗ്രാമവാസികളില്‍ ചിലര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു.

വനം വകുപ്പ് എത്തി പരിശോധന നടത്തിയപ്പോഴാണ് സത്യം പുറത്ത് വന്നത്. കരടിയുടെ കുഞ്ഞിനെ ആയിരുന്നു കുട്ടികള്‍ വീട്ടിലേക്ക് കൊണ്ടു വന്നത്. കരടി കുട്ടിയെ വനം വകുപ്പ് കസ്റ്റഡിയില്‍ എടുക്കുകയും മൃഗാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

കരടി കുട്ടിക്ക് 3-4 ദിവസത്തെ പ്രായമേ കാണുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികളെയും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News