കേരളത്തിലേക്കുളള ജലവിതരണം നിര്‍ത്തിവെച്ച് തമിഴ്‌നാട്; പ്രതിഷേധം ശക്തം

പറമ്പിക്കുളത്ത് നിന്നും കേരളത്തിലേക്കുളള ജലവിതരണം തമിഴ്‌നാട് നിര്‍ത്തിയതിനെതിരെ പ്രതിഷേധം. കര്‍ഷകര്‍ മീനാക്ഷിപുരം, ഗോപാലപുരം എന്നിവിടങ്ങളില്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച തുറന്ന ഷട്ടറുകള്‍ കഴിഞ്ഞ ദിവസം വീണ്ടും അടക്കുകയായിരുന്നു.

കഴിഞ്ഞ ആഴ്ച ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ ചര്‍ച്ചക്ക് ശേഷം ഫെബ്രുവരി 15 വരെ വെള്ളം നല്‍കാമെന്ന് തമിഴ്‌നാട് ഉറപ്പ് നല്‍കിയിരുന്നു .

സെക്കന്റില്‍ 400 ഘനയടി വെള്ളം നല്‍കാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ ആ ഉറപ്പ് ലംഘിച്ചതോടെയാണ് സോഷ്യല്‍ മീഡിയാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ പ്രതിഷേധിച്ചത്. കര്‍ഷകര്‍ അതിര്‍ത്തി പ്രദേശമായ മീനാക്ഷിപുരം, ഗോപാലപുരം എന്നിവിടങ്ങളില്‍ റോഡ് ഉപരോധിച്ചു

കര്‍ഷകര്‍ക്ക് പിന്തുണയേകി പെരുമാട്ടിയില്‍ വിദ്യാര്‍ത്ഥികളും റോഡ് ഉപരോധിച്ചു. സമരക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചീറ്റൂരില്‍ പറമ്പിക്കുളം ആളിയാര്‍ ജല സംരക്ഷണ സമിതിയുടെ നേതൃത്വത്തിലും റോഡ് ഉപരോധിച്ചു. തമിഴ്‌നാട്ടില്‍ നിന്നും അര്‍ഹമായ വെള്ളം കിട്ടുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here