എകെജിയെ ശരിയായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ നല്ല രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ സാധിക്കൂ; ചരിത്രം വളച്ചൊടിച്ച് എകെജിയെ അപമാനിച്ച ബല്‍റാമിന് കത്തയക്കാനൊരുങ്ങി ബാലസംഘം പ്രവര്‍ത്തകര്‍

കൊച്ചി: ചരിത്രം വളച്ചൊടിച്ച് എകെജിയെ അപമാനിച്ച വിടി ബല്‍റാം എംഎല്‍എക്ക് ബാലസംഘം പ്രവര്‍ത്തകര്‍ കത്തുകളയക്കുന്നു. എംഎല്‍എ ചരിത്രം പഠിക്കണം, എകെജിയെ ശരിയായി മനസ്സിലാക്കിയെങ്കില്‍ മാത്രമേ നല്ല രാഷ്ട്രീയപ്രവര്‍ത്തകനാകാന്‍ സാധിക്കൂവെന്ന് എംഎല്‍എയെ കുട്ടികള്‍ ഓര്‍മ്മിപ്പിക്കുന്നു. ബല്‍റാം വളച്ചൊടിച്ച എകെജിയുടെ ‘എന്റെ ജീവിതകഥ’യിലെ വരികള്‍ ഉള്‍പ്പെടുത്തിയാണ് പ്രതിഷേധസൂചകമായി ബാലസംഘം പ്രവര്‍ത്തകര്‍ കത്തയക്കുന്നത്.

ബഹുമാനപ്പെട്ട എംഎല്‍എ,
നാട്ടിലെ വളര്‍ന്നു വരുന്ന പ്രസ്ഥാനത്തോടൊപ്പം വളരുന്ന അവളോട് എനിക്ക് കൂടുതല്‍ മമത തോന്നി
( എന്റെ ജീവിതകഥ അധ്യായം19 പേജ് 206)

ചരിത്രം ജനങ്ങളുടേതാണ്, അതു വെട്ടിത്തിരുത്താന്‍ ആര്‍ക്കുമാവില്ല. വെട്ടിത്തിരുത്താതെ ആത്മകഥ വായിച്ച്, എകെജിയെ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കൂ. ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തകനാകാന്‍ എകെജിയെ ശരിയായി മനസ്സിലാക്കിയേ തീരൂ.

പ്രതീക്ഷകളോടെ, ബാലസംഘം കൂട്ടുകാര്‍
To,
ശ്രീ.വി ടി ബല്‍റാം എംഎല്‍എ,

എം എല്‍ എ ഓഫീസ് തൃത്താല
പിഒ തൃത്താല, പിന്‍ 679534

ഇതാണ് കത്തുകളിലെ ഉള്ളടക്കം. ബാലസംഘത്തിന്റെ മുപ്പതിനായിരത്തോളം യൂണിറ്റുകളില്‍ നിന്നായി ദിവസേനെ നൂറുകണക്കിന് കത്തുകള്‍ ബല്‍റാമിന്റെ ഓഫീസിലേക്ക് എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel