പ്രതീക്ഷയോടെ പ്രവാസികള്‍; കുവൈത്തില്‍ പൊതു മാപ്പ് പ്രഖ്യാപിച്ചു; വിവരങ്ങള്‍ ഇങ്ങനെ

കുവൈറ്റ് സിറ്റി: കുവൈത്തില്‍ അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനു പൊതു മാപ്പ് പ്രഖ്യാപിച്ചു. ജനുവരി 29 മുതല്‍ ഫെബ്രുവരി 22 വരെയാണു ഇതിനായി സമയം അനുവദിച്ചിരിക്കുന്നത്.

രാജ്യത്ത് തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിഴ അടച്ചു കൊണ്ട് താമസരേഖ നിയമ വിധേയമാക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കുറ്റ കൃത്യങ്ങളിലും സാമ്പത്തിക കേസുകളിലും ഉള്‍പ്പെട്ട് യാത്രാ വിലക്കുള്ളവര്‍ക്ക് നിയമം ബാധകമല്ല.

രാജ്യത്ത് ആറു വര്‍ഷത്തിനു ശേഷം ആദ്യാമയിട്ടാണ് പൂര്‍ണ്ണ അര്‍ത്ഥത്തിലുള്ള പൊതുമാപ്പ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പതിനായിരങ്ങള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് ഇത് വഴി കൈവന്നിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here