‘ദളിത്’ പദപ്രയോഗത്തിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി

ഔദ്യോഗിക കുറിപ്പുകളില്‍ ദളിതെന്ന പദം ഉപയോഗിക്കരുതെന്നൂം പകരം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരെന്ന് ഉപയോഗിക്കണമെന്നും മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. ദളിതെന്നൊരു പദം ഭരണഘടനയില്‍ ഇല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പകരം പട്ടികജാതി പട്ടിക വിഭാഗമെന്ന് സൂചിപ്പിക്കണമെന്നും ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

പിന്നോക്ക വിഭാഗത്തെ സൂചിപ്പിക്കാനായി സവര്‍ണര്‍ ഉപയോഗിച്ച വാക്കാണ് ഇതെന്നും ഇങ്ങനെവിളിക്കുന്നത് വിഭാഗത്തെ അപമാനിക്കലാണെന്നും ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ മനോഹരെന്ന സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News