ഉയരങ്ങളെ സ്‌നേഹിക്കുന്നവരോട്: ഇവിടെയുണ്ട്, നിങ്ങള്‍ ഇതുവരെ കാണാത്ത ഒരു മൂന്നാര്‍; മേഘങ്ങള്‍ക്ക് മുകളില്‍ നിന്ന് സൂര്യോദയവും അസ്തമയവും കണ്ട് മടങ്ങാം

മൂന്നാറിന്റെ കാലാവസ്ഥയും പുല്‍മേടുകളുടെ സൗന്ദര്യവും മാത്രമാണോ നിങ്ങള്‍ അറിഞ്ഞിട്ടുള്ളത്. എന്നാല്‍ അതൊന്നുമല്ല, മൂന്നാര്‍. ഉയരങ്ങളെ സ്‌നേഹിക്കുന്ന, സാഹസിക സഞ്ചാരികള്‍ക്ക് വേണ്ടി മറ്റൊരു മൂന്നാറും ഇവിടെയുണ്ട്. വന്നുപോയവര്‍ ഇതുവരെ അറിയാത്ത, കാണാത്ത മൂന്നാര്‍.

തിങ്ങിനിറഞ്ഞ കാടുകള്‍ക്ക് നടുവില്‍ മേഘങ്ങള്‍ക്ക് മുകളില്‍ കൂടാരങ്ങളെ തേടി വരുന്നവരാണ് ഇവിടെ കൂടുതല്‍. അതില്‍ ശ്രദ്ധേയമാണ്, ക്ലൗഡ് ഫാം റിസോര്‍ട്ട്. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്വകാര്യ ക്യാമ്പിംഗ് സൈറ്റ് കൂടിയാണിത്.


7100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ക്ലൗഡ് ഫാമില്‍ നിന്ന് സൂര്യോദയവും അസ്തമയവും അതിമനോഹരമായ കാഴ്ചയാണ്. മേഘങ്ങള്‍ക്ക് മുകളില്‍ നിന്ന് സൂര്യനെയും ചന്ദ്രനെയും കാണുന്ന പ്രതീതി. ഉയരങ്ങള്‍ക്ക് മുകളില്‍ നിന്ന് മഞ്ഞുപെയ്യുന്ന താഴ്‌വരകളെ നോക്കാം.


ഏകാകികളായ സഞ്ചാരികള്‍ക്കും കുടുംബമായി എത്തുന്നവര്‍ക്കും മധുവിധു ആഘോഷിക്കാന്‍ എത്തുന്നവര്‍ക്കും ക്ലൗഡ് ഫാം പ്രിയപ്പെട്ടതാണ്. സഞ്ചാരികള്‍ക്ക് സ്വര്‍ഗീയ അനുഭൂതി സമ്മാനിക്കുന്ന ഈ ‘മൂന്നാറി’ലെ ട്രെക്കിംഗ്, ക്യാമ്പിംഗ് പാക്കേജുകള്‍ തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പേര്‍ എത്തുന്നു.


മൂന്നാറില്‍ നിന്ന് ടോപ്പ് സ്റ്റേഷന്‍ പോകുന്ന വഴിയില്‍ യെല്ലപ്പെട്ടിയിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9495 305 458, 8086 447 869, 8281 920 213

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News