വാഹന പണിമുടക്ക് തുടങ്ങി; കെഎസ്ആര്‍ടിസി ബസുകളും റോഡിലിറങ്ങില്ല

ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഡീസല്‍-പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരെ മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി നേതൃത്വത്തില്‍ ഇന്ന് വാഹന പണിമുടക്ക്. ഓട്ടോ, ടാക്‌സി, സ്വകാര്യബസ്, ലോറി, ടാങ്കര്‍ ലോറി സര്‍വീസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസുകളും റോഡിലിറങ്ങില്ല. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.
സര്‍വകലാശാല പരിക്ഷകള്‍ മാറ്റി. എന്നാല്‍ പി എസ് സി പരീക്ഷയ്ക്ക് മാറ്റമില്ല

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിങ് സ്‌കൂള്‍, വര്‍ക്ഷോപ്, സ്‌പെയര്‍ പാര്‍ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലുടമ സംഘടനകളും പണിമുടക്കില്‍ പങ്കുചേരും.

ഓട്ടോ, ടാക്‌സി, സ്വകാര്യബസ്, ലോറി, ടാങ്കര്‍ ലോറി സര്‍വീസുകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി ബസുകളും റോഡിലിറങ്ങില്ല. പാല്‍, പത്രം,ആംബുലന്‍സ്, ആശുപത്രി തുടങ്ങിയവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് പൂര്‍ണമാക്കണമെന്ന് മോട്ടോര്‍ വ്യവസായ സംരക്ഷണ സമിതി കണ്‍വീനര്‍ കെ കെ ദിവാകരന്‍ അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News