വരുന്നു ബ്ലഡ് മൂണ്‍; ചുവന്ന ചന്ദ്രനെക്കാത്ത് ശാസ്ത്ര ലോകം

ചുവന്ന ചന്ദ്രനെക്കാത്ത് ശാസ്ത്ര ലോകം. ജനുവരി 31 ന് കേരളീയർക്ക് വിസ്മയക്കാഴ്ച്ചയൊരുക്കി ബ്ലഡ്മൂണ്‍ ആകാശത്തെത്തും. ചില രാജ്യങ്ങളിൽ മാത്രമേ ഈ പ്രതിഭാസം കാണാനാകൂ.

ദക്ഷിണേന്ത്യയില്‍ ഈ പ്രതിഭാസം ദൃശ്യമാകുന്നതുകൊണ്ടുതന്നെ കേരളത്തിലും ബ്ലഡ്മൂണ്‍ കാണാൻ കഴിയും. അതേസമയം 31ന് ഗ്രഹണ ദിവസമായതിനാല്‍ ചന്ദ്രനെ കാണാന്‍ കഴിയില്ലെന്നും പറയപ്പെടുന്നു.

കാണാന്‍ മനോഹരമായിരിക്കുമെങ്കിലും ചന്ദ്രന്റെ ഈ ചുവപ്പ് നിറം അത്ര നല്ല സൂചനയല്ല തരുന്നത്.ഭൂമിയിലെ മലിനീകരണത്തിന്‍റെ നേര്‍ക്കാ‍ഴ്ചയാണ് ഇതെന്നാണ് ശാസ്ത്രലോകത്തിന്‍റെ മുന്നറിയിപ്പ്.

ഭൂമിയില്‍നിന്ന് വമിക്കുന്ന വിഷവാതകങ്ങളും അന്തരീക്ഷത്തിലെ മലിനീകരണവുമാണ് ചന്ദ്രന്റെ ഈ ചുവന്ന നിറത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞന്മാർ അഭിപ്രായപ്പെടുന്നത്.

അന്തരീക്ഷത്തിലെ സൂക്ഷ്മ കണങ്ങള്‍ എത്ര കൂടുതലാണോ അത്രയും ചുവപ്പുനിറമായിരിക്കും ചന്ദ്രനെന്നും ഇത് മനുഷ്യർക്കുള്ള ഒരു മുന്നറിയിപ്പാണെന്നുമാണ് അവരുടെ വിലയിരുത്തലുകള്‍.ഏതായാലും 31 നായി കാത്തിരിക്കുകയാണ് ലോകം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News