തിരുവില്വാമലന്മ വില്വാദ്രിനാഥ ക്ഷേത്രത്തില്‍ തീപിടിത്തത്തില്‍ വടക്കുകിഴക്കേ ചുറ്റമ്പലം പൂര്‍ണമായി കത്തിനശിച്ചു. ആര്‍ക്കും പരിക്കില്ല. ചുറ്റു വിളക്കില്‍ നിന്നും തീ പടര്‍ന്നതാണെന്നാണ് കരുതുന്നത്.തീപിടിത്തത്തില്‍ ദേവസ്വം ഓഫിസ് കത്തിനശിച്ചു. ഇന്നലെ രാത്രി 9 മണിയോടെയാണ് തീ പടരുന്നത് കണ്ടത്. ചുറ്റമ്പലത്തിനു മുകളിലേക്കു തീ പടര്‍ന്നു. ഫയര്‍ഫോഴ്‌സെത്തി തീ അണച്ചു.