കാമുകനൊപ്പം പോകുന്നതിന് വേണ്ടി കുഞ്ഞിനെ ഉപേക്ഷിച്ചു; ഒടുവില്‍ ഭര്‍ത്താവ് കുട്ടിയെ കണ്ടെത്തിയത് ജ്വല്ലറിയില്‍ നിന്നും

കാമുകനൊപ്പം പോകുന്നതിന് വേണ്ടി കുഞ്ഞിനെ ജുവലറിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ യുവതിയേയും കാമുകനേയും പൊലീസ് പിടികൂടി. കിഴക്കോത്ത് എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24), താമരശ്ശേരി സ്വദേശി ലിജിന്‍ ദാസ് (28) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി പതിനൊന്നോടെ കോഴിക്കോട് മാനാഞ്ചിറയ്ക്കു സമീപത്തു വെച്ചാണ് എസ്.ഐ. കെ. പ്രജീഷും സംഘവും ഇവരെ പിടികൂടിയത്.ജനുവരി ഒന്‍പതിനാണ് കാമുകനോടൊപ്പം മൂന്നു വയസ്സുള്ള മകനുമായി യുവതി വീടുവിട്ടിറങ്ങിയത്. പാലക്കാട്ടുള്ള ഒരു ജൂവലറിയില്‍ മകനെ ഉപേക്ഷിച്ച ശേഷം യുവതി കാമുകനോടൊപ്പം കടന്നുകളഞ്ഞത്.

വിവരം അറിഞ്ഞ് ഭര്‍ത്താവ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് നടത്തിയ അന്വേഷണത്തില്ലാണ്് പാലക്കാടെ ഒരു ജുവലറിയില്‍ നിന്ന് മകനെ കണ്ടെത്തിയത്.

യുവതിയും കാമുകനും കുട്ടിയെ ജൂവലറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുന്ന ദൃശ്യം ജൂവലറിയിലെ സി.സി.ടി.വി.യില്‍ നിന്ന് പോലീസിന് ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News