അങ്ങനെ അതും സംഭവിച്ചു;കരുനാഗപ്പള്ളിയില്‍ താറാവ് പ്രസവിച്ചു; സംഭവം ഇങ്ങനെ

താറാവ് പ്രസവിക്കുമോ എന്ന് ചോദിച്ചാല്‍ പ്രസവിക്കും. കരുനാഗപ്പള്ളി കടത്തൂരാണ് നാട്ടുകാര്‍ക്കും, വീട്ടുകാര്‍ക്കും കൗതുകമുണര്‍ത്തി താറാവ് പ്രസവിച്ചത്. ജനിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിക്കുകയും ചെയ്തു.

കരുനാഗപ്പള്ളി, കടത്തൂര്‍ തറോട്ടില്‍ വീട്ടില്‍ ജമീലയുടെ വീട്ടിലാണ് താറാവ് പ്രസവിച്ചത്. താറാവ് പ്രസവിച്ചതറിഞ്ഞ് പ്രദേശവാസികളും, കുട്ടികളുമടക്കം നിരവധി പേരാണ് വീട്ടിലേക്ക് എത്തിയത്.

പ്രസവിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ താറാവ് കുഞ്ഞ് മരിച്ചിരുന്നു. ഒരു മാസത്തിന് മുന്‍മ്പ് ബന്ധുവീട്ടില്‍ നിന്നും എത്തിച്ച അഞ്ച് താറാവുകളില്‍ ഒരെണ്ണമാണ് നാടിനും, വീടിനും താരമായത് രാവിലെ താറാവുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞിനെ കണ്ടതെന്ന് വീട്ടുകാര്‍ പറയുന്നു.

കരുനാഗപ്പളി വെറ്റിനറി പോളിക്ലിക്കിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. എം.എ. നാസര്‍ വീട്ടിലെത്തി താറാവിനെയും, കുഞ്ഞിനെയും പരിശോധിച്ചു. സാധാരണ 28 ദിവസമാണ് താറാവ് മുട്ട വിരിയാനുള്ള സമയം. ഏകദേശം 21 ദിവസത്തോളം മുട്ട ഉള്ളിലിരുന്ന് വിരിഞ്ഞതാകാമെന്നാണ് ഡോക്ടര്‍ പറയുന്നത്.

സാധാരണ ഗതിയില്‍ താറാമുട്ട വിരിയാന്‍ 99.9 ഡിഗ്രി ത്ഥ ഊഷ്മാവാണ് വേണ്ടത്. താറാവിന്റെ ശരീര ഊഷ്മാവ് ശരാശരി 102 ഡിഗ്രിയും. ഇതു മൂലം ഉള്ളില്‍ തങ്ങിയ മുട്ട വിരിഞ്ഞതാകാമെന്നാണ് വിദഗ്ദര്‍ പറയുന്നത്. കേരളത്തില്‍ ഇത്തരത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്ന സംഭവമാണിതെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News