ത്രിപുരയിൽ മുഖ്യമന്ത്രി മാണിക് സർക്കാർ വീണ്ടും മത്സരിക്കുന്നു; എല്ലാ മന്ത്രിമാരും മത്സരരംഗത്ത്; ഇടതു മുന്നണി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ആകെ 60 സീറ്റില്‍ സിപിഐ എം 57ലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മത്സരിക്കും. 19 സീറ്റ് പട്ടികവര്‍ഗത്തിനും (ആദിവാസി വിഭാഗം) 11സീറ്റ് പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്്. എട്ട് സിപിഐ എം സ്ഥാനാര്‍ഥികള്‍ പുതുമുഖങ്ങളാണ്.

സ്ഥാനാര്‍ഥികളില്‍ ഏഴു വനിതകളുണ്ട്. അഞ്ച് സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കില്ല. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ധാന്‍പുരില്‍നിന്ന് അഞ്ചാംതവണയും ജനവിധിതേടും. 1988ല്‍ അഗര്‍ത്തലയില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുത്ത മണിക് സര്‍ക്കാര്‍ 1998 മുതലാണ് ധാന്‍പുരില്‍നിന്ന് മത്സരിക്കുന്നത്.

എല്ലാ മന്ത്രിമാരും വീണ്ടും മത്സരിക്കുന്നുണ്ട്. സിപിഐ എം, ഇടതുമുന്നണി സംസ്ഥാന കമ്മിറ്റികള്‍ പ്രത്യേകം യോഗം ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ഥിപ്പട്ടിക അംഗീകരിച്ചത്. ഫെബ്രുവരി 18നാണ് തെരഞ്ഞെടുപ്പ്. മാര്‍ച്ച് മൂന്നിന് ഫലം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News