സുരാംഗനിയുടെ പാട്ടുകാരൻ ഇനി ഓർമ്മയിൽ; തുറുപ്പു ഗുലാനിലെ ചോലത്തടം രാഘവൻ വിടവാങ്ങി

പ്രശസ്ത ഇന്തോ ശ്രീലങ്കന്‍ തമിഴ് പോപ്പ് ഗായകനും നടനുമായ സിലോൺ മനോഹർ അന്തരിച്ചു. 73 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

അറുപതുകളിലെയും എഴുപതുകളിലെയും ഹിറ്റ് ഗാനമായ ‘സുരാംഗനി’ യിലൂടെയാണ് സംഗീത ലോകത്തേക്ക് അദ്ദേഹത്തിന്‍റെ കടന്നുവരവ്. ശ്രീലങ്കയിലെ പോര്‍ച്ചുഗീസ് സ്വാധീനമുള്ള നാടോടി സംഗീതമായ ബൈലായില്‍ ഉള്‍പ്പെടുന്ന ഗാനമായ സുരാംഗനിയെ ജനപ്രിയമാക്കിയത് മനോഹറായിരുന്നു.

സിംഹള ഭാഷയിലുള്ള ഈ ഗാനം പിന്നീട് വിവിധ ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെട്ടു. ഇന്നും ജനപ്രിയഗാനമായി തുടരുന്ന സുരാംഗനി ആയിരക്കണക്കിനു വേദികളിൽ മനോഹർ ആലപിച്ചിട്ടുമുണ്ട്.

നടന്‍ കൂടിയായ മനോഹർ ഒട്ടേറെ തമിഴ്, ശ്രീലങ്കന്‍, മലയാള സിനിമകളിൽ അഭിനയിച്ചു. അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രീലങ്കന്‍ സിനിമ പുറത്തിറങ്ങിയത് 1978 ലായിരുന്നു. ശിവാജി ഗണേശന്‍ , രജനീകാന്ത് , ധര്‍മേന്ദ്ര, ജയന്‍, മമ്മൂട്ടി തുടങ്ങിയവരോടൊപ്പം അഭിനയിച്ച മനോഹർ ഒരുകാലത്ത് ജയന്‍റെ സിനിമകളിലെ പതിവ് വില്ലൻ സാനിധ്യമായിരുന്നു.

മമ്മൂട്ടിയോടൊപ്പം തുറുപ്പുഗുലാന്‍ എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. ഈ പടത്തിലെ ചോലത്തടം രാഘവൻ എന്ന വില്ലൻ വേഷം മനോഹർ അവസ്മരണീയമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News