മലിനീകരണം ഒഴിവാക്കി സര്‍വീസ്; വൈക്കത്തെ സോളാര്‍ ബോട്ട് വിജയകരം

കോട്ടയം: മലിനീകരണം ഒഴിവാക്കി സര്‍വീസ് നടത്തുന്ന വൈക്കത്തെ സോളാര്‍ ബോട്ട് വിജയകരം.

വേമ്പനാട്ട് കായലിലെ വൈക്കം തവണക്കടവ് റൂട്ടിലാണ് സോളാര്‍ ബോട്ട് സര്‍വീസ് നടത്തുന്നത്. സര്‍വീസ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഡീസല്‍ ബോട്ടിനെക്കാള്‍ ഏറെ സുരക്ഷിതവും സാമ്പത്തികമായി ലാഭകരമെന്ന് അധികൃതര്‍.

ഉത്തരവാദിത്വ ടൂറിസത്തിന്റെ നാടായ വൈക്കത്ത് നീറ്റിലിറക്കിയ രാജ്യത്തെ ആദ്യസോളാര്‍ ബോട്ടായ ആദിത്യ തികച്ചും പാരിസ്ഥിതി സൗഹാര്‍ദ്ദമായാണ് സര്‍വീസ് നടത്തുന്നത്. ഒരു വര്‍ഷം പിന്നിട്ട സര്‍വീസിലൂടെ 22 ലക്ഷം രൂപയുടെ നേട്ടമാണ് ജലഗതാഗത വകുപ്പിനുണ്ടായത്.

ഡീസല്‍ ബോട്ട് ഒരു വര്‍ഷം സര്‍വീസ് നടത്തുമ്പോള്‍ 940 ടണ്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് പുറന്തള്ളുമ്പോള്‍, സോളാര്‍ ബോട്ടില്‍് നിന്ന് മാലിന്യം പുറന്തള്ളപ്പെടുന്നില്ല. മാത്രമല്ല സാധാരണ ബോട്ടിന് ഒരു വര്‍ഷം 35000 ഡീസല്‍ ചിലവാകുമ്പോള്‍ ഈ ബോട്ടിന് സൗരോര്‍ജ്ജമാണ് ഉപയോഗിക്കുന്നത്. ഡീസല്‍ ബോട്ടിനെക്കാള്‍ ഏറെ സുരക്ഷിതവും സാമ്പത്തികമായി ലാഭകരവുമാണിതെന്ന് ഡയറക്ടര്‍ ഷാജി വി നായര്‍ പറഞ്ഞു.

സര്‍വീസുകൊണ്ട് പ്രത്യേകതകള്‍ നിറഞ്ഞ സോളാര്‍ ബോട്ടിന്റെ വാര്‍ഷികാഘോഷവും വ്യതത്യസ്തമായിട്ടാണ് ജനങ്ങള്‍ ആഘോഷിച്ചത്.

ബോട്ട് നിര്‍മ്മാതാക്കളായ നവാള്‍ട്ട്, ജലഗതാഗതവകുപ്പ് എന്നിവരുടെ സഹകരണത്തോടെ ബോട്ട്‌ജെട്ടിക്ക് സമീപത്തെ കായല്‍പോളകളും മറ്റ് മാലിന്യങ്ങളും ജനങ്ങള്‍ ചെറുവള്ളത്തിലെത്തി വാരിമാറ്റി കായല്‍ ശുചീകരണം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News