കൊല്ലത്ത് ബിയര്‍ പാര്‍ലറില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി; ക്വട്ടേഷനെന്ന സംശയത്തില്‍ പൊലീസ്

കൊല്ലം : കൊല്ലത്ത് അര്‍ധരാത്രി ബിയര്‍ പാര്‍ലറില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജിണ്ട അനി, തില്ലേരി ജോസ് എന്നിവരെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിറ്റുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്ഥലത്ത് പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷത്തിനു പിന്നില്‍ ക്വട്ടേഷനാണെന്ന് സംശയത്തിലാണ് പോലീസ്. സംഘത്തില്‍ പെട്ടവര്‍ക്കായി പോലീസ് തിരചില്‍ തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News