വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്; സത്യം ഇതാണ്; രൂക്ഷപ്രതികരണവുമായി വിനീത് ശ്രീനിവാസന്‍

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ഗുരുതരാവസ്ഥയിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ശ്രീനിവാസന്റെ കുടുംബം.

പക്ഷാഘാതം സംഭവിച്ച് ശ്രീനിവാസന്‍ ആശുപത്രിയിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ചാണ് ശ്രീനിവാസന്റെ മകനും നടനുമായ വിനീത് ശ്രീനിവാസന്‍ രംഗതെത്തിയത്.

ബ്ളഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷന്‍ കാരണം അച്ഛനെ ഹോസ്പിറ്റലില്‍ കൊണ്ടുവന്നിരുന്നു. ഇന്നൊരു ദിവസം ഇവിടെ തുടര്‍ന്ന്, നാളെ ഡിസ്ചാര്‍ജ് ചെയ്യാമെന്നാണ് ഡോക്ടര്‍ അറിയിച്ചിരിക്കുന്നത്.

അടിസ്ഥാന രഹിതമായ വാര്‍ത്തകര്‍ പ്രചരിപ്പിക്കരുതെന്നു അപേക്ഷിക്കുന്നതായും വിനീത് തന്റെ ഫേസ്ബുക്ക് പേജിലൂടെ അഭ്യര്‍ത്ഥിച്ചു.

ശ്രീനിവാസന് പക്ഷാഘാതം സംഭവിച്ചതായും ഗുരുതരാവസ്ഥയിലാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു ഇതിന് മറുപടിയായാണ് വിനീതിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News