‘അതെ ഞാന്‍ കള്ളനാ; പക്ഷേ ഞാന്‍ കട്ടതൊക്കെ എന്റെ 20 കാമുകിമാര്‍ക്കു വേണ്ടിയിട്ടാ’; കാമുകന്റെ ദീനരോദനം കേട്ട് ഞെട്ടി പൊലീസ്

തന്റെ 20 കാമുകിമാര്‍ക്കു വേണ്ടി പിസ ഹട്ട് കൊള്ളയടിച്ച കാമുകന്റെ ദീന രോദനം കേട്ട് പൊലീസ് ഞെട്ടി. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലാണ് സംഭവം.

സംഭവം ഇങ്ങനെ

ഉത്തരാഖണ്ഡില്‍ കഴിഞ്ഞ ദിവസം പിസ്സഹട്ട് കൊള്ളയടിക്കപ്പെട്ടു. പിസ ഹട്ടില്‍ കയറി കത്തികാട്ടി ഭീഷണിപ്പെടുത്തി 3.45 ലക്ഷം രൂപ കവര്‍ന്നു. അന്വേഷണത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരില്‍ മിസ്റ്റര്‍ ഉത്തരാഖണ്ഡ് നൃത്ത മത്സരത്തില്‍ ഒന്നാം സ്ഥാനക്കാരനായി തിരഞ്ഞെടുക്കപ്പെട്ട അദ് നാനുമുണ്ടെന്ന് പൊലീസിന് മനസ്സിലായി. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തു വന്നത്.

ചില സിനിമകളില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച അദ് നാന്‍ മുംബൈയിലേക്ക് പോകാനിരിക്കുകയായിരുന്നു. ജീവിതചെലവുകള്‍ക്കായും ആടംബരത്തിനുമായി പണം ശേഖരിക്കാനാണ് ഇയാള്‍ കൊള്ളയ്ക്ക് കൂട്ടു നിന്നത്.

തന്റെ നൃത്തപരിപാടികള്‍ കൊണ്ട് ഈ പണം ശേഖരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായിരുന്നു. തനിക്ക് 20 കാമുകിമാരുണ്ടെന്നും ഇവര്‍ക്കൊപ്പം ആടംബരജീവിതം നയിക്കാനാണ് താന്‍ കൊള്ളക്ക് കൂട്ടുനിന്നതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

ഡല്‍ഹിയില്‍ അത്രയും ആര്‍ഭാടകരമായ ജീവിതമായിരുന്നു ഇയാള്‍ നയിച്ചത്. പെട്ടെന്ന് പണം ഉണ്ടാക്കാനാണ് കവര്‍ച്ച സംഘത്തോടൊപ്പം ചേരാന്‍ അദ് നാന്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News