കാലിത്തീറ്റ കുംഭകോണക്കേസ്: മൂന്നാമത്തെ കേസിൽ ലാലു പ്രസാദ് യാദവിന് അഞ്ചു വർഷം തടവുശിക്ഷ

റാഞ്ചി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിൽ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് അഞ്ചു വർഷം തടവ് ശിക്ഷ. സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസിൽ ലാലുപ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. വ്യാജരേഖകള്‍ നല്‍കി ബീഹാറിലെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും 37.63 കോടി രൂപ പിന്‍വലിച്ച കേസിലാണ് ലാലു കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്.

ജയില്‍ശിക്ഷ അനുഭവിച്ച് വരുന്ന് ലാലുപ്രസാദ് യാദവിന് കനത്ത് തിരിച്ചടി നല്‍കിയാണ് ചയിബസ ട്രഷറി കേസില്‍ വിധി വന്നത്.

1992-93 കാലയളവില്‍ ട്രഷറിയില്‍ നിന്നും വ്യാജരേഖകള്‍ നല്‍കി 37 കോടി 63 ലക്ഷം രൂപ പിന്‍വലിച്ച് കേസില്‍ ലാലുവും കൂട്ട് പ്രതികളും കുറ്റക്കാരാണന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തി.

900 കോടി രൂപയുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ലാലുവിനെതിരെ ഉള്ളത്. ഇതില്‍ രണ്ട് കേസുകളില്‍ നേരത്തെ വിധിച്ച ജയില്‍ശിക്ഷ ലാലു അനുഭവിച്ച് വരുകയാണ്. ഇനി മൂന്ന് കേസുകളില്‍ കൂടി വിധി വരാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News