മൂന്നാം ടെസ്റ്റിലും ദുരന്തം; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നടിയുന്നു

ജോഹന്നാസ് ബര്‍ഗില്‍ ആശ്വാസ ജയം തേടിയിറങ്ങിയ ഇന്ത്യക്ക് നിരാശജനകമായ തുടക്കം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഇന്ത്യയുടെ ആദ്യ വിക്കറ്റ് ഏഴ് റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായി.

റണ്ണൊന്നുമെടുക്കാതെ ഓപ്പണര്‍ ലോകേഷ് രാഹുലാണ് പുറത്തായത്. ഫിലാന്‍ഡറാണ് ഇന്ത്യയുടെ ആദ്യവിക്കറ്റ് വീഴ്ത്തിയത്.

പിന്നാലെ 8 റണ്‍സ് നേടിയ മുരളി വിജയും കൂടാരം കയറി. റബാഡയാണ് മുരളിയെ പവലിയനിലെത്തിച്ചത്.

ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര അടിയറവെച്ച ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റില്‍ ജയിച്ച് മാനം കാക്കാമെന്ന പ്രതീക്ഷയിലാണ്.

രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി അജിങ്ക്യ രഹാനെ അന്തിമ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.അശ്വിനു പകരം ഭുവനേശ്വര്‍ കുമാറും ടീമിലെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയാകട്ടെ സ്പിന്നര്‍ മഹാരാജിന് പകരം മീഡിയം പേസര്‍ ഫീഹുല്‍ക്ക്വായോയെ കളത്തിലിറക്കിയിട്ടുണ്ട്. രണ്ട് ടീമുകളും സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരില്ലാതെയാണ് കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News