നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; മോദിക്കും യോഗിക്കും സ്വന്തം രക്തം കൊണ്ട് കത്തെഴുതി പീഡനത്തിനിരയായ പെണ്‍കുട്ടി

ദില്ലി: ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സ്വന്തം രക്തം കൊണ്ട് കത്തെഴുതി.

ഉത്തര്‍പ്രദേശിലെ റായ് ബറേലി സ്വദേശിയായ യുവതിയാണ് കത്തെഴുതിയത്. തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.

തന്നെ ബലാത്സംഗം ചെയ്ത പ്രതികള്‍ക്ക് ഉന്നതബന്ധമുണ്ടെന്നും അതിനാല്‍ തനിക്ക് നീതി ലഭിക്കുന്നില്ലെന്നും പെണ്‍കുട്ടി കത്തില്‍ പറയുന്നു.
കുറ്റക്കാര്‍ക്ക് ഉന്നതബന്ധമുള്ളതിനാല്‍ പൊലീസ് കേസെടുക്കുന്നില്ല. പീഡിപ്പിച്ചവര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നു.

പെണ്‍കുട്ടിയുടേയും അച്ഛന്റെയും പരാതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പോലീസ് കേസെടുത്തിരുന്നു. രണ്ടുപേര്‍ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തുന്നതായുമാണ് പരാതിയില്‍ പറയുന്നത്.

എന്നാല്‍, പരാതിയില്‍ ഇതുവരെ നടപടികള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് കത്തെഴുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here