മുന്നോട്ട് കൊണ്ടു പോകാന്‍ താത്പര്യമില്ല; കേരള സൈബര്‍ വാരിയേഴ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ഫേസ്ബുക്കിലെ സ്വതന്ത്ര സംഘടന കേരള സൈബര്‍ വാരിയേഴ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കേരള സൈബര്‍ വാരിയേഴ്‌സിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണു അറിയിച്ചത്.

2015 ഒക്ടോബര്‍ 25നാണു കേരള സൈബര്‍ വാരിയേഴ്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്. മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് പാകിസ്താന്‍ ഹാക്കര്‍മ്മാര്‍ ഹാക്ക് ചെയ്തപ്പോള്‍ പ്രത്യാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ഇവരായിരുന്നു.

പാക്കിസ്ഥാന്‍ തീവ്രവാദത്തിനു താക്കീത് നല്‍കി പാക് ഗവണ്മെന്റിന്റെ വിദ്യഭ്യാസ സൈറ്റില്‍ വരെ കേരള സൈബര്‍ വാരിയേഴ്‌സ് നുഴഞ്ഞു കയറിയിട്ടുണ്ട്.

സൈബര്‍ യുദ്ധരംഗത്ത് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള മലയാളി കുന്തമുനയായിരുന്നു സൈബര്‍ വാരിയേഴ്‌സ്. അടുത്തിടെ ചില ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകളും കുട്ടികളുടെ അശ്ലീലത പ്രദര്‍ശിപ്പിച്ച ചില വെബ് പേജുകളും സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരുന്നു.

കേരളാ സൈബര്‍ വാരിയേഴ്‌സ് എന്ന ഈ ഹാക്കിംഗ് ഗ്രൂപ്പ് മുന്നോട്ട് കൊണ്ടു പോകാന്‍ താത്പര്യപ്പെടുന്നില്ലെന്നും അതിനാല്‍ 23 ഒക്ടോബര്‍ 2015നു തുടങ്ങിയ ഈ ടീം ജനുവരി 24നു എല്ലാം അവസാനിപ്പിക്കുന്നു എന്നറിയിച്ചു. ഇത് വരെ നല്‍കിയ പിന്തുണക്ക് നന്ദിയര്‍പ്പിച്ച സൈബര്‍ വാരിയേഴ്‌സ് ഈ പേരില്‍ മറ്റൊരു പേജ് കണ്ടാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് പറഞ്ഞു.

എന്നാല്‍ ഈ പിന്മാറ്റത്തിനു കാരണം എന്താണെന്ന് ഇത് ഇവര്‍ വ്യക്തമായിട്ടില്ല. ഈ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണു കമന്റ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News