ആരോപണങ്ങളില്‍ മകന്‍ തന്നെ വിശദീകരണം നല്‍കുമെന്ന് കോടിയേരി; ബിനോയ്‌ക്കെതിരെ കേസുകളില്ല; മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം റിപ്പോര്‍ട്ട് ചെയ്യുക

തിരുവനന്തപുരം: തന്റെ മകനെതിരെ നിലവില്‍ കേസൊന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഉയര്‍ന്ന ആരോപണങ്ങളില്‍ മകന്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും മാധ്യമങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം റിപ്പോര്‍ട്ട് ചെയ്യണമെന്നും കോടിയേരി പറഞ്ഞു. ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ സഹകരിച്ച് മുന്നോട്ടു പോകുമെന്നും കോടിയേരി വ്യക്തമാക്കി.

ആരോപണങ്ങളില്‍ പാര്‍ട്ടി ഇടപെടേണ്ട കാര്യമില്ലെന്ന് എംഎ ബേബിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News