ഹര്‍ത്താലിന് മറവില്‍ മുസ്ലിം ലീഗ് അഴിഞ്ഞാട്ടം; പെരിന്തല്‍മണ്ണ നഗരസഭയില്‍ ഒരുകോടി രൂപയുടെ നാശനഷ്ടം

യു ഡി എഫ് ഹര്‍ത്താലിനിടെയുണ്ടായ മുസ്ലിം ലീഗ് ആക്രമണത്തില്‍ പെരിന്തല്‍മണ്ണ നഗരസഭയില്‍ ഒരുകോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി കണക്കുകള്‍.

നഗരസഭയിലെ കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഓഫിസ് സാമഗ്രികളും ഫ്രണ്ട് ഓഫിസും എട്ടുവാഹനങ്ങളും പൂര്‍ണമായും അക്രമി സംഘം അടിച്ചുതകര്‍ത്തു. നൂറിലേറെ വരുന്ന അക്രമിസംഘമാണ് ഹര്‍ത്താലിന്റെ മറവില്‍ നഗരസഭയിലേക്ക് കയറിയത്.

നഗരസഭാകെട്ടിടത്തിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. പുറത്ത് നിര്‍ത്തിയിട്ടിരുന്ന നഗരസഭാ ചെയര്‍മാന്റേതുള്‍പ്പെടെ എട്ടു വാഹനങ്ങള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തു. ശുചിത്വ മിഷന്റെ സ്റ്റോര്‍ മുറിയും തകര്‍ത്തു.

ഫ്രണ്ട് ഓഫിസിലെ കമ്പ്യൂട്ടറുകളും പ്രിന്ററുകളും നശിപ്പിച്ചിട്ടുണ്ട്. ഒരുകോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. നഗരസഭയ്ക്ക് പുറത്തുനിന്നുള്ള ഗുണ്ടകളാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം പറഞ്ഞു.
പ്രതികളില്‍നിന്ന് നഷ്ടം ഈടാക്കുന്നതിനുള്ള നടപടികളാണ് നഗരസഭസ്വീകരിക്കുന്നത്. സംഭവത്തില്‍ 20 ലേറെപ്പേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News