ഇന്ധനവില വര്‍ധനവിനെതിരെ ശക്തമായ താക്കീതായി മാറി വാഹനപണിമുടക്ക്

ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചു വിവിധ മോട്ടോര്‍ വാഹന തൊ‍ഴിലാളി സംഘടനകള്‍ നടത്തിയ വാഹന പണിമുടക്ക് പൂര്‍ണമായിരുന്നു. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയെങ്കിലും ,KSRTC തൊ‍ഴിലാളികള്‍ പണിമുടക്കിയതിനാല്‍ ബസുകള്‍ നിരത്തിലിറിങ്ങിയില്ല.

തിരുവനന്തപുരത്ത് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയവര്‍ക്ക് പോലീസ് ബദല്‍ യാത്രാ സൈകര്യം ഒരുക്കി. എന്നാല്‍ പണിമുടക്കാതിരുന്ന ഒട്ടോ സര്‍വ്വീസുകള്‍ വലിയ തുക ആണ് ഇടാക്കിയത് .

സെക്രട്ടേറിയേറ്റിന്‍റെ പ്രവര്‍ത്തനത്തെ സമരം ബാധിച്ചില്ല. ആര്‍ സിസി ,മെഡിക്കല്‍ കേളേജ് എന്നീവിടങ്ങിലേക്ക് സമാന്തര സര്‍വ്വീസുകള്‍ സംഘടിപ്പിച്ചിരുന്നു. പിഎസ് സി പരീക്ഷകളും,അഭിമുഖ പരീക്ഷയേയു പണിമുടക്ക് ബാധിച്ചില്ല.എന്നാല്‍ ഗ്രാമപ്രദേശങ്ങല്‍ സമരം ഹര്‍ത്താലിന്‍റെ പ്രതീതി സൃഷ്ടിച്ചു.

സ്വകാര്യ മേഖലയിലെ പണിമുടക്ക് സാരമായി ബാധിച്ചു.പണിമുടക്കിയ തൊ‍ഴിലാളികള്‍ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം എജീസ് ഒാഫീസിലേക്ക് മാര്‍ച്ച് നടത്തി .തുടര്‍ന്ന് നടന്ന ധര്‍ണ എളമരം കരീം ഉത്ഘാടനം ചെയ്തു.

മധ്യകേരള ത്തില്‍ പണിമുടക്ക് പൂര്‍ണമായിരുന്നു.മോട്ടോര്‍ വാഹന ലോറി തൊ‍ഴിലാളികളുടെ പണിമുടക്ക് കൊച്ചിയിലെ വ്യവസായ മേഖലയെ സംത്ഭിപ്പിച്ചു. വല്ലാര്‍പാടത്ത് ചരക്ക് നീക്കം നിലച്ചു. പണിമുടക്കിയ തൊ‍ഴിലാളികള്‍ മാര്‍ച്ചും ,ധര്‍ണയും നടത്തി.

വടക്കന്‍ കേരളത്തിലും പണി മുടക്ക് പൂര്‍ണമായിരുന്നു. കെഎസ്ആര്‍ടിസി സര്‍വ്വാര്‍സ് നടത്തിയില്ല.സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എച്ച്എംഎസ്, എസ്ടിയു, ജനതാ ട്രേഡ് യൂണിയന്‍, ടിയുസിഐ, കെടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകള്‍ക്കൊപ്പം ബസ്, ലോറി, ടാങ്കര്‍, ഡ്രൈവിങ് സ്‌കൂള്‍, വര്‍ക്ഷോപ്, സ്‌പെയര്‍ പാര്‍ട്‌സ് ഡീലേഴ്‌സ് തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലുടമ സംഘടനകളും പണിമുടക്കില്‍ പങ്കാളികളായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News