മോദിക്കില്ലാത്ത ജനപ്രീതി പോണ്‍ നായികയ്ക്ക്; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് പ്രമുഖ സംവിധായകന്‍

ജനപ്രീതിയില്‍ നരേന്ദ്ര മോദിയും മുകേഷ് അംബാനിയുമൊക്കെ തന്റെ നായിക മിയ മല്‍ക്കോവയ്ക്കും പിന്നിലാണെന്ന് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

ഗൂഗിള്‍ സെര്‍ച്ച് ട്രെന്‍ഡ്‌സ് കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മിയ, മോദിയെക്കാളും അംബാനിയെക്കാളും മുകളിലാണെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നത്. ജനുവരി 12 മുതല്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ അന്വേഷിച്ചത് മിയ മല്‍ക്കോവയെയാണെന്നാണ് വര്‍മ പറയുന്നത്.

മിയയാണ് രാംഗോപാല്‍ വര്‍മ സംവിധാനം ചെയ്യുന്ന ഗോഡ്, സെക്‌സ് ആന്‍ഡ് ദി ട്രൂത്ത് എന്ന ചിത്രത്തില്‍ (ജിഎസ്ടി) നായികയായി അഭിനയിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായി വ്യാഴാഴ്ച്ച യുട്യൂബില്‍ റിലീസിനൊരുങ്ങുകയാണ് ജിഎസ്ടി.

ആര്‍ജിവിയുടെ പുതിയ ട്വീറ്റ് സോഷ്യല്‍മീഡിയയില്‍ വന്‍ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News