വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; വിമുക്തഭടന് നഷ്ടം 89000 രൂപ; കരുതിയിരിക്കേണ്ട ആ തട്ടിപ്പ് കോള്‍ ഇങ്ങനെ

എത്ര അനുഭവങ്ങള്‍ മുന്നിലുണ്ടെങ്കിലും നാം വീണ്ടും തട്ടിപ്പുകളില്‍ ചെന്ന് വീഴാന്‍ എന്താകും കാരണം.

എല്ലാ ബാങ്കുകളും കൃത്യമായ ഇടവേളകളില്‍ ടെക്സ്റ്റ് മെസേജിലൂടെയും മെയിലിലൂടെയും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ഇടപാടുകാരെ ബോധ്യപ്പെടുത്താറുണ്ട്. ബാങ്കുകളുടെ സന്ദേശങ്ങള്‍ നാം ഗൗരവമായി കാണുന്നില്ല എന്നതാണ് പുതിയ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.

എന്നെയൊന്ന് പറ്റിക്കൂ എന്ന് ആവശ്യപ്പെടുന്ന പോലെയുണ്ട് കാര്യങ്ങള്‍. വിദ്യാസമ്പന്നരാണ് തട്ടിപ്പിനിരയാകുന്നതില്‍ അധികവും എന്നതും അത്ഭുതമാണ്.

നാം ഒരിക്കലും തട്ടിപ്പിനിരയാകില്ല എന്ന അഹങ്കാരം കൊണ്ടുള്ള ആത്മവിശ്വാസമാകും ഇതിന് പിന്നില്‍.

തട്ടിപ്പിനിരയാകാതിരിക്കാന്‍ ശ്രദ്ധിക്കുക. തട്ടിപ്പുകാര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. നഷ്ടം നമുക്ക് മാത്രം. ഒന്നു ശ്രദ്ധിച്ചാല്‍, ധനനഷ്ടവും മനപ്രയാസവും ഒഴിവാക്കാം.

ഇത്തരം തട്ടിപ്പുകോളിലൊന്ന് ചുവടെ കേള്‍ക്കാം…

മംഗലപുരം ഇടവിളാകം മേലേവിള വീട്ടില്‍ ശശിധരന്റെ(64) പണമാണ് കഴിഞ്ഞദിവസം നഷ്ടപ്പെട്ടത്. തിങ്കളാഴ്ച വൈകീട്ട് 3.46നും 4.19നും ഇടയിലാണ് ഫോണ്‍കോളിലൂടെ ശശിധരനെ ബന്ധപ്പെട്ട സംഘം പണം തട്ടിയെടുത്തത്. എസ്.ബി.ഐ.യുടെ മുംബൈ ക്രെഡിറ്റ് കാര്‍ഡ് ഓഫീസില്‍നിന്നാണെന്ന വ്യാജേന ഒരു സ്ത്രീയാണ് ആദ്യം ശശിധരനെ വിളിച്ചത്. ഇംഗ്ലീഷിലായിരുന്നു സംസാരത്തിന്റെ തുടക്കം.

ഒടിപി നമ്പര്‍ വെരിഫൈ ചെയ്യാനാണെന്ന് പറഞ്ഞും മറ്റും വിളിച്ചുകൊണ്ടിരുന്ന സംഘം പത്തുമിനിറ്റ് കഴിഞ്ഞ് എടിഎം നമ്പറും ആധാര്‍ കാര്‍ഡ് നമ്പറും ആവശ്യപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News