തന്റെ പേരില്‍ കേസുണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ബിനോയ് കോടിയേരി; വ്യാജവാര്‍ത്തകള്‍ ദുരുദ്ദേശ്യപരം

തിരുവനന്തപുരം: തന്റെ പേരില്‍ ദുബായില്‍ കേസുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ബിനോയ് കോടിയേരി.

ദുബായില്‍ ബിസിനസുമായി ബന്ധപ്പെട്ട ഒരു ചെക്ക് കേസ് ഉണ്ടായിരുന്നു. അത് കോടതി വഴി പരിഹരിച്ചതാണ്. ഇപ്പോള്‍ ആരോപിക്കുന്നത് പോലുള്ള യാതൊരു സംഭവവും തന്റെ പേരില്‍ ഇല്ലെന്ന് ബിനോയ് കോടിയേരി പത്രകുറിപ്പിലൂടെ അറിയിച്ചു.

വസ്തുതാവിരുദ്ധമായ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നതിന്റെ അടിസ്ഥാനമെന്താണെന്ന് വ്യക്തമല്ലെന്നും അത് ദുരുദ്ദേശപരമാണെന്നും ബിനോയ് വ്യക്തമാക്കി.

ദുബായില്‍ യാത്രാനിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന വാര്‍ത്തയും ബിനോയ് നിഷേധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News