കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടും

കോഴിക്കോട്: കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാല്‍ ഈ മാസം 31 വരെ ട്രെയിനുകള്‍ വൈകും.

മംഗലാപുരത്ത് നിന്ന് 11.45ന് പുറപ്പെടേണ്ട മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി 75 മിനിറ്റ് വൈകി ഒരു മണിക്കേ പുറപ്പെടുകയുള്ളൂ.

കണ്ണൂരില്‍ നിന്ന് ഉച്ചക്ക് 2.35ന് പുറപ്പെടുന്ന കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി 3.10ന് പുറപ്പെടും. കണ്ണൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ 2.45ന് പുറപ്പെടേണ്ടത് 35 മിനിറ്റ് വൈകി 3.20ന് യാത്ര തുടങ്ങും.

കോയമ്പത്തൂര്‍ മംഗളുരു പാസഞ്ചര്‍ ഷൊര്‍ണ്ണൂരിനും കണ്ണൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല. 56324 നമ്പര്‍ മംഗളുരു കോയമ്പത്തൂര്‍ പാസഞ്ചര്‍ കണ്ണൂരിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ രാവിലെ 7.30ന് മംഗളുരുവില്‍ നിന്ന് പുറപ്പെട്ട് 10.50ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

22150 പൂണെ എറണാകുളം എക്‌സ്പ്രസ് 25നും 29നും 1.35 മണിക്കൂര്‍ വൈകും. 22629 ദാദര്‍ തിരുനെല്‍വേലി സൂപ്പര്‍ ഫാസ്റ്റ് 27ന് 45 മിനിറ്റ് വൈകുമെന്നും റെയില്‍വേ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News