മഞ്ഞപ്പടയായി ക്യൂബന്‍കോളനി; ഗാനമേറ്റെടുത്ത് സോഷ്യല്‍മീഡിയ

അങ്കമാലി മാങ്ങാക്കറി എന്ന ആദ്യ ഹിറ്റ് ഗാനത്തിന് ശേഷം പുറത്തിറങ്ങിയ ക്യൂബന്‍ കോളനിയിലെ രണ്ടാമത്തെ ഗാനവും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായമണിഞ്ഞ് ഫുട്‌ബോള്‍ പശ്ചാത്തലത്തിലെടുത്ത ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അഞ്ച് സുഹൃത്തുക്കളുടെ വൈകാരിക ബന്ധങ്ങളുടെ കഥ പറയുന്ന സിനിമ ഫെബ്രുവരി അവസാനത്തോടെ തിയേറ്ററുകളിലെത്തും.

ആദ്യഗാനം അങ്കമാലിയുടെ തനത് സംസ്‌കാരത്തിന്റെ പശ്ചാത്തലത്തിലാണ് പുറത്തിറങ്ങിയതെങ്കില്‍ രണ്ടാമത്തെ ഗാനം ഫുട്‌ബോള്‍ ആരാധകരുടെ ആവേശവും പ്രതീക്ഷകളും നിറഞ്ഞ അഞ്ച് യുവാക്കളിലൂടെയാണ് കടന്നുപോകുന്നത്. മനോജ് വര്‍ഗ്ഗീസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ക്യൂബന്‍ കോളനി ഫെബ്രുവരി അവസാനത്തോടെ റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിലെ രണ്ട് പാട്ടുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

കോതമംഗലം സ്വദേശിയും മോഡലുമായ ഏബിള്‍ ബെന്നിയാണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീരാജ്, ജിനോ ജോണ്‍, ശ്രീകാന്ത്, ഗോകുല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ പുതുമുഖ നടി ഐശ്യര്യയാണ് നായിക.

അങ്കമാലി മാങ്ങാക്കറി ഗാനത്തിന് ശേഷം രണ്ടാമത്തെ ഗാനവും ഹിറ്റായതിന്റെ സന്തോഷത്തിലാണ് നടന്‍ ഏബിള്‍ ബെന്നി. അങ്കമാലി ഡയറീസിന് ശേഷം, പുതുമുഖങ്ങളെ നിരത്തി അങ്കമാലിയുടെ കഥ പറയുന്ന മറ്റൊരു സിനിമയാണ് ക്യൂബന്‍ കോളനിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News