ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ്; റോജര്‍ ഫെഡറര്‍ സെമിയില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സില്‍ റോജര്‍ ഫെഡറര്‍ സെമിയില്‍ കടന്നു. ചെക്ക് റിപ്ബ്ലിക് താരം തോമസ് ബെര്‍ഡിച്ചിനെയാണ് ഫെഡറര്‍ പരാജയപ്പെടുത്തിയത്.

20ാം ഗ്രാന്ഡ്സ്ലാം  ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ ചെക്ക് റിപബ്ലിക്കിന്റെ തോമസ് ബെര്‍ഡിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ്  സെമിയില്‍ കടന്നത്. ആദ്യ സെറ്റില്‍ പിന്നില്‍ നിന്ന ശേഷമാണ് ഫെഡറര്‍ ഗെയിം സ്വന്തമാക്കിയത്. സ്‌കോര്‍ 7-6, 6-3, 6-4.

സെമിയില്‍ ഫെഡറര്‍ സൗത്ത് കൊറിയയുടെ ചങ് ഹിയോണിനെ നേരിടും. ഈ തവണ കൂടി കിരീടം നേടിയാല്‍ 6 തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്ന 3ാമത്തെ താരമെന്ന റെക്കോര്‍ഡ് ഫെഡറര്‍ക്ക് സ്വന്തമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here