കൊഹ്ലിക്കെതിരെ തുറന്നടിച്ച് സെവാഗ്; നായകനെ ടീമംഗങ്ങള്‍ക്ക് ഭയം; ക്രിക്കറ്റ് ലോകത്ത് പുതിയ ചര്‍ച്ചയ്ക്ക് വെടിമരുന്നിട്ട് വെടിക്കെട്ടുവീരന്‍

ടീം ഇന്ത്യാ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെ വീണ്ടും വിമര്‍ശനവുമായി മുന്‍താരം വീരേന്ദര്‍ സെവാഗ്. ഡ്രസ്സിങ് റൂമില്‍ ക്യാപ്റ്റന്‍റെ ടീം സെലക്ഷനെ ചോദ്യം ചെയ്യാന്‍ പ്രാപ്തിയുള്ള ഒരുതാരവും ഇന്ന് ഇന്ത്യന്‍ ടീമിലില്ല.

കോഹ്ലിയുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനോ അഭിപ്രായങ്ങള്‍ക്കെതിരെ സംസാരിക്കാനോ ആരും തയ്യാറാകുന്നില്ലെന്നും ഒരു ചാനല്‍ പരിപാടിക്കിടെ സെവാഗ് പറഞ്ഞു.

ക്യാപ്റ്റന് ഉപദേശങ്ങള്‍ നല്‍കുകയും ഫീല്‍ഡിലെ തെറ്റുകള്‍ തിരുത്തുന്ന തരത്തില്‍ സഹായിക്കാനോ പരിചയ സമ്പന്നരായ ഏതാനും താരങ്ങള്‍ എല്ലാ ടീമിലുണ്ടാകണം.

ഇപ്പോ‍ഴത്തെ ഇന്ത്യന്‍ ടീമില്‍ അത്തരത്തിലാരുമില്ല, ഉള്ളവര്‍ തന്നെ നിശബ്ദരാണ്. പരിശീലകനില്‍ നിന്ന് കിട്ടുന്ന ഉപദേശങ്ങള്‍ മാത്രം ക്യാപ്റ്റന്‍ ഗ്രൗണ്ടില്‍ നടപ്പാക്കരുത്. വിജയിക്കണമെങ്കില്‍ ക്യാപ്റ്റന്‍ ടീമിനൊപ്പം ഇരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

തന്നെപ്പോലെ ആയിരിക്കണം മറ്റു കളിക്കാരുമെന്ന പ്രതീക്ഷയാണ് കോഹ്ലിയുടെ നായകസ്ഥാനത്തെ ബാധിക്കുന്നതെന്നും സെവാഗ് പറഞ്ഞു. ക്യാപ്റ്റന്‍ പ്രതീക്ഷിക്കുന്നുവെങ്കിലും കോഹ്ലി എത്തിയിടത്ത് എത്തിച്ചേരാന്‍ മറ്റു ടീമംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

ക്യാപ്റ്റന്‍ മാത്രം കളിക്കുന്നതുകൊണ്ട് ടീം ജയിക്കില്ല. ഒരോ കളിക്കാരനും തന്‍റേതായ സംഭാവന നല്‍കിയാലേ ടീം ജയിക്കൂ. ഏതു പ്രതികൂല സാഹചര്യത്തിലും കളിക്കാനുള്ള കഴിവ് കോഹ്ലി ഉണ്ടാക്കിയെടുത്തിട്ടുണ്ടെങ്കിലും ടീമിന്‍റെ
പരാജയത്തിന് കാരണം ഇതാണെന്നും സെവാഗ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News