സ്വരലയ-കൈരളി-യേശുദാസ് പുരസ്കാരം വിഖ്യാത സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജിന്; സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം ബിച്ചുതിരുമലയ്ക്ക്

2017 ലെ സ്വരലയ–കൈരളി-യേശുദാസ് അവാര്‍ഡ് ബോളിവുഡ് സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജിന്.സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് ഗാനരചയിതാവ് ബിച്ചുതിരുമലയും അര്‍ഹനായി.

ഒരു ലക്ഷംരൂപ വീതവും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഗന്ധര്‍വ്വസന്ധ്യയില്‍ ഡോ.കെ.ജെ.യേശുദാസ് വിതരണം ചെയ്യും.

പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകന്‍ വിശാല്‍ ഭരദ്വാജാണ് 2017 ലെ സ്വരലയ–കൈരളി–യേശുദാസ് പുരസ്കാരത്തിന് അര്‍ഹനായത്. സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് ലഭിച്ചത് പാട്ടില്‍ തേനും വയമ്പും ചാലിച്ച ഗാനരചയിതാവ് ബിച്ചുതിരുമലയ്ക്കാണ്.

ഒരുലക്ഷം രൂപ,പ്രശസ്തിപത്രം,ശില്‍പ്പം എന്നിവയാണ് പുരസ്കാരമായി ഓരോരുത്തര്‍ക്കും സമ്മാനിക്കുകയെന്ന് അവാര്‍ഡ് പ്രഖ്യാപനം നടത്തിയ ജൂറി ചെയര്‍മാനായ മുന്‍വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബി പറഞ്ഞു.

ദേശീയ ചലച്ചിത്രഅവാര്‍ഡ് നാല് തവണ നേടിയ വിശാല്‍ ഭരദ്വാജ് ചലച്ചിത്രലോകത്തെ ബഹുമുഖ പ്രതിഭയാണ് .സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍,കവി പ്രഭാവര്‍മ്മ,ലെനിന്‍ രാജേന്ദ്രന്‍,അബ്രദിത ബാനര്‍ജി,സ്വരലയ ചെയര്‍മാന്‍ ജി.രാജ്മോഹന്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഗന്ധര്‍വ്വ സന്ധ്യയില്‍ ഡോ.കെ.ജെ.യേശുദാസ് അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സ്വരലയ ജനറല്‍ സെക്രട്ടറി ഇ.എം.നജീബും കൈരളി ടിവി ഫിനാന്‍സ് വിഭാഗം സീനിയര്‍ ഡയറക്ടര്‍ വെങ്കിട്ടരാമനും അറിയിച്ചു.

കെ.ജെ.യേശുദാസിന്‍റെ അറുപതാം പിറന്നാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച ഗന്ധര്‍വ്വസന്ധ്യയുടെ 18 ാമത് എഡിഷനാണ് മാര്‍ച്ചില്‍ നടക്കുന്നത്.തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സ്വരലയ ചെയര്‍മാന്‍ ജി.രാജ്മോഹന്‍,കവി പ്രഭാവര്‍മ്മ,അബ്രദിത ബാനര്‍ജി,ഇ.എം.നജീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here