‘ചേച്ചീ, മറ്റേ ചേട്ടായി പറഞ്ഞപോലെ ഒരു കക്കൂസിനുള്ളത് ഫുള്‍ അടിച്ചോ’; കണ്ണന്താനത്തെ ട്രോളി ‘കളി’ ടീസര്‍

നജീം കോയയുടെ ഏറ്റവും പുതിയ ചിത്രമായ കളിയുടെ ടീസര്‍ റിലീസ് ചെയ്തു.

ഇന്ധനവില കൂട്ടുന്നത് കക്കൂസ് ഉണ്ടാക്കാനാണെന്ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ ട്രോളി കൊണ്ടുള്ള രംഗമാണ് ടീസറിലുള്ളത്. ‘ചേച്ചീ, മറ്റേ ചേട്ടായി പറഞ്ഞപോലെ ഒരു കക്കൂസിനുള്ളത് ഫുള്‍ അടിച്ചോ’ എന്ന ഡയലോഗ് തരംഗമാവുകയാണ്.

ഷെബിന്‍, ശാലു, ജോജു ജോര്‍ജ്ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. സമീര്‍, പാച്ചാ, ഷാനു, അനീഷ്, ബിജോയ് എന്നീ അഞ്ചുകഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്.

നജീം കോയ തന്നെ രചനയും നിര്‍വഹിക്കുന്ന ചിത്രം ഓഗസ്റ്റ് സിനിമയാണ് നിര്‍മ്മിക്കുന്നത്.

ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News