ജിത്തുവിന്റെ കൊലപാതകം: ബന്ധുവായ പുരോഹിതനെക്കുറിച്ച് പ്രചരിക്കുന്നത് സത്യമാണെന്ന് പിതാവ് ജോബ്

കൊല്ലം: തന്നെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപെടുത്തുന്നു എന്നാരോപിച്ച് കൊല്ലപ്പെട്ട ജിത്തുവിന്റെ ബന്ധുവായ പുരോഹിതന്‍ പോലീസിനു പരാതി നല്‍കി. എന്നാല്‍ പുരോഹിതനെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത് സത്യമാണെന്ന് ജിത്തുവിന്റെ പിതാവ് ജോബ് പീപ്പിള്‍ ടിവിയോട് പറഞ്ഞു.

സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിങ്ങനെ:

ജിത്തുവിന്റെ കൊലപാതകത്തില്‍ കലാശിച്ച സ്വത്ത് തര്‍ക്കത്തിനു പിന്നില്‍ ജിത്തുവിന്റെ പിതാവിന്റെ സഹോദരി ഭര്‍ത്താവും പുരോഹിതനുമായ ഫാദര്‍ കെ.കെ തോമസാണ്. ജിത്തുവിന്റെ മരണത്തെ ഈ പുരോഹിതന്‍ മുതലാക്കാനാണ് ശ്രമിച്ചത്.

ജോബും കുടുംബവും കുടുംബവീട്ടില്‍ നിന്ന് വാടക വീട്ടിലേക്ക് മാറേണ്ടി വന്ന സാഹചര്യം ഇതേ പുരോഹിതന്റെ ഇങ്കിതത്തിന് വഴങ്ങാന്‍ കൂട്ടാക്കാത്തതുകൊണ്ടാണെന്ന വിവരം മറക്കരുതെന്ന മുന്നറിയിപ്പ് ഉള്‍പ്പടെ ആരോപിച്ചാണ് സാമൂഹികമാധ്യമങ്ങളില്‍ സന്ദേശം പ്രചരിക്കുന്നത്.

ഇതിനെതിരെയാണ് ഫാദര്‍ കെ കെ തോമസ് തനിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചാത്തന്നൂര്‍ പോലീസിനു പരാതി നല്‍കിയത്.

എന്നാല്‍ പൗരോഹിത്വത്തിന് നിരക്കാത്ത സമീപനമാണ് തന്റെ സഹോദരി ഭര്‍ത്താവായ പുരോഹിതന്റേതെന്ന് ജിത്തുവിന്റെ പിതാവ് ജോബ് പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തി. പുരോഹിതനെതിരെ പ്രചരിച്ചതില്‍ സത്യമുണ്ടെന്നും ജോബ് പറഞ്ഞു.

നാടുമായി ബന്ധമില്ലാത്ത ചിലരെ കൂട്ടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിനു പിന്നില്‍ ഈ പുരോഹിതനാണെന്ന സംശയത്തിലാണ് ജോബും ബന്ധുക്കളും.

അതേസമയം, ഫൈദര്‍ കെകെ തോമസിന്റെ പുതിയ പരാതിയും ജിത്തു കൊലപാതക കേസ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയതോടെ ഓഹരി തര്‍ക്കത്തിലേക്ക് വഴിതെളിച്ചതിന് പിന്നില്‍ മറ്റൊരു സുപ്രധാന സംഭവം കൂടി നടന്നു എന്നതിനും തെളിവായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News