മംഗളം ഫോണ്‍കെണി വിവാദം; ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് യുവതി

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ മുന്‍മന്ത്രിയും എന്‍ സി പി നേതാവുമായ എ.കെ.ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് യുവതി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് യുവതി മൊഴി നല്‍കിയത്.

മന്ത്രിയുടെ ഔദ്യോഗികവസതിയില്‍വച്ച് തന്നെ ആരും ശല്യം ചെയ്തിട്ടില്ല. ഫോണില്‍ അശ്ലീലമായി സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് തനിക്ക് ഉറപ്പില്ല. യുവതി കോടതിയില്‍ വ്യക്തമാക്കി. കേസില്‍ ശനിയാഴ്ച കോടതി വിധി പറയും.

ശശീന്ദ്രന്റെ പേരില്‍ മംഗളം ചാനല്‍ പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് 2017 മാര്‍ച്ച് 26 ന് ശശീന്ദ്രന്‍ രാജി വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News