ഉപതെരഞ്ഞെടുപ്പ് തിങ്കളാഴ്ച വരെ പ്രഖ്യാപിക്കരുതെന്ന് ഹൈക്കോടതി

ദില്ലിയില്‍ തിങ്കളാഴ്ച വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്ന് ദില്ലി ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയ ആംആദ്മി എം എല്‍ എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം.

എം എല്‍ എ മാരെ അയോഗ്യരാക്കിയ നടപടിയില്‍ ഫെബ്രുവരി 6ന് മുന്നെ റിപ്പോര്‍ട്ട് നല്‍കാനും ഇലക്ഷന്‍ കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. ഇരട്ടപിപദവി വഹിച്ചെന്നാരോപിച്ച് ആംആദ്മിയിലെ 20 എം എല്‍ എമാരെ കഴിഞ്ഞ 19നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം രാഷ്ട്രപതി അയോഗ്യരാക്കിയത്.

എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഫെബ്രുവരി 6ന് മുന്നെ റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷനോട് ദില്ലി ഹൈക്കോടതി നിര്‍ദേശിച്ചു.കേസില്‍ വാദം തീരുന്നത് വരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നും, അടുത്ത വാദം കേള്‍ക്കുന്ന തിങ്കളാഴ്ച വരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്നും കോടതി വ്യക്തമാക്കി. അതേ സമയം കമ്മീഷന്‍ നടപടി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

മന്ത്രിമാരെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ് എം എല്‍ എമാര്‍ക്ക് പാര്‍ലമെന്ററി സെക്രട്ടറി സ്ഥാനം നല്‍കിയിട്ടുള്ളത്. ഇിതിനായി ഇവര്‍ പ്രത്യേകം ശമ്പളം വാങ്ങുന്നില്ല, എം എല്‍ എമാരുടെ വിശദീകരണം കേള്‍ക്കാന്‍ പോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ആം ആദ്മി എം എല്‍ എമാരുടെ വാദം കേള്‍ക്കാഞ്ഞതില്‍ തെറ്റില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്തിന്റെ വാദം. അതേ സമയം തിങ്കളാഴ്ച കോടതിയില്‍ നിന്നും തിരിച്ചടി നേരിടുകയാണെങ്കില്‍ വരുന്ന ആറ് മാസത്തിനിടെ 20 മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News