കൂട്ട ആത്മഹത്യയില്‍ വിറങ്ങലിച്ച് കണ്ണൂര്‍; മകനു പിന്നാലെ അമ്മയും അച്ഛനും സഹോദരിയും യാത്രയായി

കൂട്ട ആത്മഹത്യയിൽ വിറങ്ങലിച്ച് കണ്ണൂർ ചന്ദ്രവയൽ ഗ്രാമം. കണ്ണൂർ ചെറുപുഴ കുളങ്ങര വളപ്പിൽ രാഘവനും കുടുംബവും ആത്മഹത്യ ചെയ്തു വെന്ന വാർത്തയിൽ ഞെട്ടിരിക്കുകയാണ് ഈ ഗ്രാമം. ഏതാനും മാസങ്ങൾക്കു മുമ്പ് ഇവരുടെ മകനും ആത്മഹത്യ ചെയ്തിരുന്നു.

ഒരു കുടുംബത്തിലെ മൂന്നു പേർ ഒരുമിച്ച് ആത്മഹത്യ ചെയ്തു. ഗൃഹനാഥൻ രാഘവൻ, ഭാര്യ ശോഭന, മകൾ ഗോപിക എന്നീ മൂന്നു പേരാണ് കൂട്ട ആത്മഹത്യ ചെയ്തത്. ഏതാനും നാളുകൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത ഇവരുടെ ഏകമകൻ ജിതിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തിയിരുന്നു.

ജിതിന്റെ മരണം മുതൽക്കു തന്നെ ഈ കുടുംബം മാനസികമായി വല്ലാത്ത വിഷമത്തിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു . വർഷങ്ങളായി പാടിയോട്ടുചാലിൽ ബാർബർ ഷോപ്പ് നടത്തുന്ന രാഘവന് പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.

ഭാര്യ ശോഭ കുടുംബശ്രീ സാമൂഹ്യ രംഗത്ത് ചെറുപ്പുഴ പ്രദേശങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു. മകൾ ഗോപിക സംസ്ഥാന ഹാൻഡ് ബോൾ താരമാണ്. ഇവരുടെ മരണ വാർത്തയറിഞ്ഞ് നിരവധി പേർ സംഭവസ്ഥലത്ത് തടിച്ചു കൂടി. സംഭവ സ്ഥലത്ത് പരിശോധന നടത്തിയ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News