രാാജ്യത്തെ ആദ്യ ഡിജിറ്റല്‍ സിറ്റി പദവി ഈ നഗരത്തിന് സ്വന്തം

ആദ്യ ഡിജിറ്റല്‍ സിറ്റി പദവി മുംബൈയിലെ താനെ നഗരത്തിനു സ്വന്തം. ഇസ്രായേലിലെ ടെല്‍ അവീവ് നഗരത്തിന് സമാന്തരമായ സംവിധാനങ്ങളാണ് വിദേശ സാങ്കേതിക സഹകരണത്തോടെ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പ്രാബല്യത്തില്‍ കൊണ്ട് വന്നത്.

നൂതന സാങ്കേതിക വിദ്യയുടെ ഉപയോഗം ക്രമീകരിച്ചു ഡിജിറ്റല്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി സ്മാര്‍ട്ടെസ്റ്റ് സിറ്റിയെന്ന ഖ്യാതി നേടിയ ഇസ്രായേലിലെ ടെല്‍ അവീവ് എന്ന നഗരത്തിന് സമാന്തരമായ സംവിധാനങ്ങളാണ് മുംബൈയിലെ താനേ ജില്ലയിലും പ്രാബല്യത്തില്‍ കൊണ്ട് വരുന്നത്.

‘ഡിജി താനെ’ എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഡൌണ്‍ ലോഡ് ചെയ്താല്‍ മുനിസിപ്പല്‍ ഓഫീസില്‍ കയറി ഇറങ്ങാതെ തന്നെ ഡിജിറ്റല്‍ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി ക്രിയാത്മകമായ ഇടപാടുകള്‍ നടത്താമെന്നതാണ് പ്രധാന നേട്ടം .  ആദിത്യ താക്കറെ ‘ഡിജി താനെ’ എന്ന അപ്ലിക്കേഷന്റെ ഔപചാരികമായ ഉത്ഘാടനം നിര്‍വഹിച്ചു.

താനെ ജില്ലയിലെ ആശുപത്രികള്‍, സ്‌കൂളുകള്‍, ബ്ലഡ് ബാങ്കുകള്‍, മാളുകള്‍ തുടങ്ങി പൊതു സേവന രംഗങ്ങളെല്ലാം ഈ ആപ്‌ളിക്കേഷനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എച് ഡി എഫ് സി ബാങ്കുമായി ചേര്‍ന്ന് പ്രീ പെയ്ഡ് കാര്‍ഡ് സേവനവും ലഭ്യമാണ്. വാട്ടര്‍ ടാക്‌സ് പ്രോപ്പര്‍ട്ടി ടാക്‌സ് വൈദ്യതി ബില്‍ തുടങ്ങിയവ പ്രീ പെയ്ഡ് കാര്‍ഡ് വഴി നല്‍കാവുന്നതാണ്.

മലയാളികളടക്കം ഏകദേശം പന്ത്രണ്ടു ലക്ഷം ജനങ്ങള്‍ വസിക്കുന്ന താനെ രാജ്യത്തെ ആദ്യ ഡിജിറ്റല്‍ സിറ്റിയാകുന്നതിലുള്ള സന്തോഷത്തിലാണ് ഇവിടുത്തെ നിവാസികള്‍.

താനെ ഗാര്‍ഡിയന്‍ മിനിസ്റ്റര്‍ ഏക്നാഥ് ഷിന്‍ഡെ, എം പി മാരായ ശ്രീകാന്ത് ഷിന്‍ഡെ, പ്രതാപ് സര്‍ നായക്, മേയര്‍ മീനാക്ഷി ഷിന്‍ഡെ, മുനിസിപ്പല്‍ കമ്മിഷണര്‍ സഞ്ജീവ് ജയ്സ്വാള്‍ കൂടാതെ ഇസ്രായേല്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News