ജോഹന്നാസ് ബര്‍ഗിലും രക്ഷയില്ല; ഇന്ത്യന്‍ പതനം പൂര്‍ണം

ജോഹന്നാസ് ബര്‍ഗില്‍ ആശ്വാസ ജയം തേടിയിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 187 റണ്‍സിന് പുറത്തായി. അര്‍ധ സെഞ്ചുറി നേടിയ നായകന്‍ വിരാട് കൊഹ്ലിയും പൂജാരയുമാണ് 187 റണ്‍സിലെങ്കിലും ടീം ഇന്ത്യയെ എത്തിച്ചത്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകളും 13 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായിരുന്നു.

റണ്ണൊന്നുമെടുക്കാതെ ഓപ്പണര്‍ ലോകേഷ് രാഹുലാണ് ആദ്യം പുറത്തായത്. ഫിലാന്‍ഡറാണ് ഇന്ത്യയുടെ ആദ്യവിക്കറ്റ് വീഴ്ത്തിയത്. പിന്നാലെ 8 റണ്‍സ് നേടിയ മുരളി വിജയും കൂടാരം കയറി. റബാഡയാണ് മുരളിയെ പവലിയനിലെത്തിച്ചത്.

മധ്യനിരയില്‍ നായകന്‍ വിരാട് കോഹ്ലി പ്രതിരോധം തീര്‍ത്തതോടെ ഇന്ത്യക്ക് ആശ്വാസമായി. അര്‍ധസെഞ്ചുറിയുമായി കൊഹ്ലി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ ഫലപ്രദമായി നേരിട്ടതോടെ ഇന്ത്യന്‍ സ്കോര്‍ കുതിച്ചു.

ഉറച്ച കോട്ടയായി പൂജാര നായകന് പിന്തുണ നല്‍കി. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ 97 എത്തിയപ്പോള്‍ എന്‍ഗിഡി കൊഹ്ലിയെ വീ‍ഴ്ത്തി. 54 റണ്‍സ് നേടിയ നായകന്‍റെ ഇന്നിംഗ്സ് ഡിവില്ലേ‍ഴ്സിന്‍റെ കയ്യിലാണ് അവസാനിച്ചത്.

പിന്നാലെയെത്തിയ രഹാനെയ്ക്കും അധികം പിടിച്ചുനില്‍ക്കാനായില്ല. 9 റണ്‍സ് നേടിയ രഹാനയെ മോര്‍ക്കല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയിലായി. അര്‍ധ സെഞ്ചുറി നേടിയ പൂജാരയും പിന്നാലെ പുറത്തായി.

മൂന്ന് വിക്കറ്റ് വീ‍ഴ്ത്തിയ റബാഡയാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ത്തതില്‍ പ്രധാനി.

ആദ്യ രണ്ട് ടെസ്റ്റുകളും പരാജയപ്പെട്ട് പരമ്പര അടിയറവെച്ച ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റില്‍ ജയിച്ച് മാനം കാക്കാമെന്ന പ്രതീക്ഷയിലാണ്.

രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി അജിങ്ക്യ രഹാനെ അന്തിമ ഇലവനില്‍ ഇടം നേടിയിട്ടുണ്ട്.അശ്വിനു പകരം ഭുവനേശ്വര്‍ കുമാറും ടീമിലെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയാകട്ടെ സ്പിന്നര്‍ മഹാരാജിന് പകരം മീഡിയം പേസര്‍ ഫീഹുല്‍ക്ക്വായോയെ കളത്തിലിറക്കിയിട്ടുണ്ട്. രണ്ട് ടീമുകളും സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരില്ലാതെയാണ് കളിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News