ക്യൂബന്‍ കോളനിയില്‍ നായകനായി ഏബിള്‍ ബെന്നി

കൊച്ചി: അങ്കമാലിയുടെ തനതു സംസ്‌കാരത്തെയും നാട്ടുകാരായ അഞ്ചു സുഹൃത്തുക്കളുടെയും വൈകാരിക ബന്ധങ്ങളുടെ നര്‍മ്മത്തില്‍ ചാലിച്ച കഥ പറയുന്ന ചിത്രമാണ് ക്യൂബന്‍ കോളനി. മനോജ് വറുഗീസ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത സിനിമ പ്രദര്‍ശനത്തിനൊരുങ്ങുന്നു.

പൂനെ സാം ചര്‍ച്ചില്‍ മോഡല്‍ അക്കാഡമിയിലെ മോഡലായ ഏബിള്‍ ബെന്നിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീരാജ്, ജിനോ ജോണ്‍, ശ്രീകാന്ത്, ഗോകുല്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ഐശ്യര്യയാണ് നായിക.

ഐശ്വര്യ നായികയായി എത്തുന്ന സിനിമയിലെ ‘അങ്കമാലി മാങ്ങാക്കറി എന്നാരംഭിക്കുന്ന ആദ്യ ഗാനത്തിന് യൂടൂബില്‍ വന്‍ പ്രചാരമാണ് നേടിയത്. ഫുട്‌ബോള്‍ കളിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ രണ്ടാമത്തെ ഗാനത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സിനോജ് അയ്യപ്പന്‍ ക്യാമറയും, ജോവിന്‍ ജോണ്‍ എഡിറ്റിംഗും, അലോഷ്യ കാവുംപുറത്ത് സംഗീതവും നിര്‍വ്വഹിച്ചിട്ടുള്ള ചിത്രം ഫെബ്രുവരി അവസാനത്തോടെ തീയറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News