മുന്നണി പ്രവേശനം; മാണി സമ്മതമറിയിച്ചാല്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് എം എം ഹസ്സന്‍

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണിയില്‍ ചേരാന്‍ സമ്മതമറിയിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാകുമെന്ന് കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍. ഇന്ന് ചേര്‍ന്ന കെ പി സി സി നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിലും കെ എം മാണിയുടെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്‌തെന്നും എം എം ഹസ്സന്‍ പറഞ്ഞു.

പാര്‍ലിമെന്റ് ഇലക്ഷന്‍ മുന്നില്‍ കണ്ട് മുന്നണി ശക്തിപെടുത്തണമെന്നും അതിനായി കെ എം മാണിയെ മുന്നണിയിലേക്ക് ക്ഷണിക്കണമെന്നുമായിരുന്നു ഇന്ന് ചേര്‍ന്ന കെ പി സി സി നേതൃയോഗത്തിലും രാഷ്ട്രീയകാര്യ സമിതി യോഗത്തിലും ഉയര്‍ന്ന പ്രധാന ചര്‍ച്ച. എന്നാല്‍, കെ എം മാണിയെ ആരും പുറത്താക്കിയിട്ടില്ലന്നും അതുകൊണ്ട് തന്നെ വരുന്നോ വരുന്നോ എന്ന് ചോദിച്ച് പുറകെ നടക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ലന്നും വരാന്‍ സമ്മതമാണെന്ന് അറിയിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറണന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു.

യു ഡി എഫുമായുള്ള ബന്ധം വേണ്ടെന്ന്‌വെച്ച് ജെ ടി യു മന്നണി വിട്ട സാഹചര്യത്തിലാണ് മാണിയെ യു ഡി എഫിലേക്ക് ക്ഷണിച്ച് മുന്നണി ശക്തി പെടുത്തണമെന്ന് ഒരു വിഭാഗം ചര്‍ച്ച കൊണ്ട് വന്നത്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ സമ്മതമറിയിച്ചാല്‍ മാത്രം കെ എം മാണിയെ ചര്‍ച്ചക്ക് ക്ഷണിച്ചാല്‍ മതി എന്ന നിലപാടെടുക്കുകയായിരുന്നു.

പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് 20 പാര്‍ലിമെന്റു മണ്ഡലങ്ങളിലും 20 നേതാക്കളെ ചുമതലപ്പെടുത്തിയും ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ കെ പി സി സി പ്രസിഡന്റ് സംസ്ഥാനത്ത് പ്രചരണജാഥ സംഘടിപ്പിച്ചും തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചതായും എം എം ഹസ്സന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here