ഏത് വകുപ്പിലാണ് ഇന്ത്യയില്‍ 600 കോടി ജനമുണ്ടെന്ന് മോദി പറഞ്ഞത്; ന്യായീകരണ സംഘിയുടെ ഉത്തരം ഇങ്ങനെ

കഴിഞ്ഞദിവസമാണ് രാജ്യത്തെ 600 കോടി വോട്ടര്‍മാരാണ് തങ്ങളുടെ പാര്‍ട്ടിയെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചതെന്ന് മോദി പറഞ്ഞത്.

ലോകജനസംഖ്യ 700 കോടിയാണെന്നിരിക്കെയാണ് ഇന്ത്യയില്‍ 600 കോടി ജനങ്ങളുണ്ടെന്ന് മോദി ഒരു ലോകവേദിയില്‍ പറഞ്ഞ് രാജ്യത്തെ തന്നെ നാണംകെടുത്തിയത്. ഇന്ത്യയിലെ ആകെ ജനസംഖ്യ 130 കോടിയും ആകെ വോട്ടര്‍മാരുടെ എണ്ണം ഏകദേശം 80 കോടിയുമാണ്. എന്നാല്‍ മോദി പ്രസംഗത്തില്‍ 600 കോടി എന്ന് വിളിച്ചുപറയുകയായിരുന്നു.

ഇതോടെ, രാജ്യത്തിന്റെ അടിസ്ഥാനവിവരങ്ങള്‍ പോലും അറിയാതെയാണോ മോദി പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുന്നത് എന്ന ചോദ്യവും സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. പിന്നാലെ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel