സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍; കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള മാധ്യമ വിലക്ക് ഹൈക്കോടതി നീക്കി

മുബൈ: സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ബോംബെ ഹൈക്കോടതി നീക്കി.

ജനങ്ങള്‍ക്ക് കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയാന്‍ അവകാശമുണ്ട്. തുറന്ന കോടതിയില്‍ നടക്കുന്ന വിചാരണ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ കഴിയില്ലെന്നെന്നും കോടതി ചൂണ്ടിക്കാട്ടി. മുംബൈയിലെ മാധ്യമപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കേസില്‍ കുറ്റാരോപിതനായ വ്യക്തി നല്‍കിയ പരാതിയിലാണ് 2017 വര്‍ഷം നവംബര്‍ 29 ന് സൊറാബുദ്ദീന്‍ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് പ്രത്യേക സിബിഐ കോടതി മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here