മഹാദായി നദീജലതര്‍ക്കം; മോദി- അമിത്ഷാ സന്ദര്‍ശന ദിവസം കര്‍ണാടകയില്‍ ബന്ദ്

ബംഗളൂരു:  അന്തര്‍സംസ്ഥാന മഹാദായി നദീജലതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട കര്‍ണാടകയില്‍ ബന്ദ്. ജനുവരി 25നും ഫെബ്രുവരി നാലിനും കന്നട അനുകൂലസംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

മഹാദായി നദീജലതര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്ന കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് കന്നട അനുകൂലസംഘടനകള്‍ നരേന്ദ്ര മോഡിയുടെയും അമിത് ഷായുടെയും സന്ദര്‍ശനദിവസങ്ങളില്‍ കര്‍ണാടകയില്‍ ബന്ദ് ആഹ്വാനം ചെയ്തത്. കന്നഡ രക്ഷണ വേദിയും മറ്റു കന്നഡ ഭാഷ സംഘടനകളുമാണ് ബന്ദിന് നേതൃത്വം കൊടുക്കുന്നത്. സിനിമ താരങ്ങളുടെ പിന്തുണയും ബന്ദിനുണ്ട്.

ഗോവയുമായി തര്‍ക്കം നിലനില്‍ക്കുന്ന മഹാദായി നദിയില്‍നിന്ന് ഹുബ്ബള്ളി ധാര്‍വാഡ് നഗരത്തിലും ബെലഗാവി, ഗഡാഗ് ജില്ലയിലും കുടിവെള്ളവിതരണം മെച്ചപ്പെടുത്താന്‍ 7.56 ടിഎംസി ജലം ലഭ്യമാക്കണമെന്നത് കര്‍ണാടകയുടെ നീണ്ടകാലത്തെ ആവശ്യമാണ്. മഹാദായി ജലപ്രശ്‌നം പരിഹരിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം പരാജയപ്പെട്ടു.

അമിത് ഷാ മൈസൂരുവില്‍ ബിജെപി റാലിയെ അഭിസംബോധന ചെയ്യുന്ന 25നും മോഡിയുടെ സന്ദര്‍ശനദിനമായ ഫെബ്രുവരി നാലിനുമാണ് ബന്ദിന് ആഹ്വാനം ചെയ്തത്.  പ്രധാനമന്ത്രിയുടെയും അമിത് ഷായുടെയും സന്ദര്‍ശനദിനങ്ങളില്‍തന്നെ ബന്ദ് നടത്തുന്നതിനുപിന്നില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടലാണെന്ന് ബിജെപി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News