സഭാ ഭൂമിയിടപാട്: അങ്കമാലി അതിരൂപത വൈദിക സമിതി യോഗം ചേരുന്നു; യോഗം വത്തിക്കാന് പരാതിയയച്ച സാഹചര്യത്തില്‍

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എറണാകുളം അങ്കമാലി അതിരൂപതയുടെ വൈദിക സമിതി യോഗം ഈ മാസം 30ന് ചേരും. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് യോഗം വിളിച്ചിരിക്കുന്നത്. ഇടപാടു സംബസിച്ച് വത്തിക്കാന് പരാതിയയച്ച സാഹചര്യത്തില്‍ കൂടിയാണ് യോഗം ചേരുന്നത്.

ഭൂമിയിടപാടു സംബന്ധിച്ച് വൈദിക സമിതിയും അതിരൂപതാ നേതൃത്വവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. സീറോ മലബാര്‍ സഭ മുഖപത്രമായ സത്യദീപവും ഇടപാടിനെയും കര്‍ദിനാളിനെയും വിമര്‍ശിച്ചിരുന്നു. വൈദിക സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് അടക്കം വത്തിക്കാന് ഭൂമിയിടപാട് സംബന്ധിച്ച് പരാതിയും അയച്ചിരുന്നു.ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

വൈദിക സമിതി യോഗം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് സിനസ് നിയോഗിച്ച ബിഷപ്പ് സമതിയും നിര്‍ദേശം നല്കിയിരുന്നു. ഇതു കൂടി പരിഗണിച്ചാണ് കര്‍ദിനാള്‍ യോഗം വിളിച്ചത്. വൈദിക സമിതിയുടെ റിപ്പോര്‍ട്ട് യോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്ന് വൈദികര്‍ക്ക് അഭിപ്രായമുണ്ട്.

എന്നാല്‍ തര്‍ക്ക വിഷയങ്ങള്‍ ഒഴിവാക്കി പ്രശ്‌നങ്ങള്‍ രമ്യതയിലെത്തിക്കാനാണ് കര്‍ദിനാളിനെ അനുകൂലിക്കുന്നവരുടെ ശ്രമം. പിതാക്കന്മാര്‍ ഉള്‍പ്പെടെ 57ഓളം വൈദികരാണ് സമിതഹയിലുള്ളത്. ഇവരില്‍ ഭൂരിപക്ഷവും ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരാണ്. അതു കൊണ്ടു് തന്നെ സമിതി യോഗം ഇരുപക്ഷത്തിനും നിര്‍ണായകമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News