ട്രെയിനിനു മുന്‍പില്‍ യുവാവിന്റെ അതിസാഹസികത; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി രംഗത്ത്

വീഡിയോകളും ഫോട്ടോകളും എടുക്കാന്‍ എന്തും ചെയ്യുന്ന ഒരുകൂട്ടമാളുകളുണ്ട് നമ്മുടെ നാട്ടില്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ലൈക്കുകളും കമന്റുകളും ലഭിക്കാനാണ് മിക്കപ്പോളും സാഹസിക വീഡിയോകളെടുക്കുന്നത്. നിരവധിപ്പേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു വീഡിയോ കള്മീരില്‍ നിന്നും പുറത്തു വന്നു. യുവാവ് റെയില്‍വേ ട്രാക്കിന്റെ നടുവില്‍ കമിഴ്ന്ന് കിടക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം. തൊട്ടു പിന്നാലെ ചീറിപാഞ്ഞു വരുന്ന തീവണ്ടി. വണ്ടി കടന്നുപോയ ശേഷം ആവേശത്തോടെ യുവാവ് ചാടിയെഴുന്നേല്‍ക്കുന്നതുമാണ് വീഡിയോയില്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

യുവാവിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധിപ്പേര്‍ രംഗത്തെത്തി. ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും വീഡിയോയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. വിഡിയോയില്‍ കാണുന്ന ആള്‍ക്കെതിരെയും വീഡിയോ ചിത്രീകരിച്ച ആള്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News