ദേശീയ പതാകാ കാര്‍ഡ് താഴെ വയ്ക്കാതെ ബിജെപി; റിപ്പബ്ലിക്ക് ദിനത്തില്‍ അമ്പലങ്ങളിലും പള്ളികളിലും ദേശീയ പതാക ഉയര്‍ത്താന്‍ ആഹ്വാനവുമായി ഹരിയാന ബിജെപി മന്ത്രി

റിപ്പബ്ലിക് ദിനത്തില്‍ അമ്പലങ്ങളിലും പള്ളികളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന ആഹ്വാനവുമായി ഹരിയാണയിലെ ബിജെപി മന്ത്രി രംഗത്ത്. മന്ത്രി വിപുല്‍ ഗോയലാണ്  ആഹ്വാനവുമായി രംഗത്തെത്തിയത്.

ക്ഷേത്രങ്ങളിലും, മുസ്ലീം ക്രിസ്ത്യന്‍ പള്ളികളിലും ദേശീയ പതാക ഉയരട്ടെയെന്നും ഗോയല്‍ അഭ്യര്‍ത്ഥിച്ചു. ഒരു പുതിയ ഇന്ത്യയുടെ പിറവിക്കായും ജനങ്ങളുടെ രാജ്യസ്‌നേഹം വളര്‍ത്താനും ഇത് ഗുണം ചെയ്യുമെന്ന് മന്ത്രി പറയുന്നു.

‘രാജ്യത്തിന്റെ താല്‍പര്യമാണ് ഏറ്റവും വലിയ മതം. രാജ്യത്തെ ജനങ്ങളുടെ അജണ്ടയാണത്, അല്ലാതെ ഏതെങ്കിലും വ്യക്തിയുടെ താല്‍പര്യമല്ല.ത്രിവര്‍ണ്ണപതാക രാജ്യത്തിന്റെ പ്രതീകമാണ്.’ ഗോയല്‍ വിശദീകരിച്ചു.

മതസ്ഥാപനങ്ങളില്‍ ത്രിവര്‍ണ്ണ പതാക ഉയരുന്നതില്‍ വിവാദം ഉയരേണ്ട കാര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്വന്തം മണ്ഡലമായ ഫരീദാബാദില്‍ മതസ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ഈ അപേക്ഷ മുന്നോട്ടു വയ്ക്കുമെന്നും ഗോയല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel