അരങ്ങേറിയത് സിനിമാ സ്‌റ്റൈല്‍ കിഡ്‌നാപ്പിങ്ങ്; ബൈക്കിലെത്തിയ ആയുധധാരികള്‍ സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സിനിമാ സ്‌റ്റൈല്‍ കിഡ്‌നാപ്പിങ്ങ്. ബൈക്കിലെത്തിയ ആയുധധാരികള്‍ സ്‌കൂള്‍ ബസില്‍ നിന്നും വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടു പോയി. സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ചശേഷമാണ് ബസില്‍നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയത്.

സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുകയായിരുന്ന ബസ് ബൈക്കിലെത്തിയ ആയുധധാരികളായ രണ്ടംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ബസില്‍കയറി കുട്ടിയെ തട്ടിയെടുത്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവറെ വെടിവെച്ചു വീഴ്ത്തി കുട്ടിയെയും കൊണ്ട് അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് തട്ടികൊണ്ടുപോയത്. പോലീസ് കേസെടുത്തു. കുട്ടിയുടെ ബന്ധുക്കളോ പരിചയക്കാരോ ആകും തട്ടികൊണ്ടുപോകലിന് പിറകിലെന്ന് സംശയിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News