ബിനോയിക്കെതിരായ ആരോപണത്തില്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി; മാധ്യമവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയിക്കെതിരായ ആരോപണത്തില്‍ സര്‍ക്കാര്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താനാകില്ലെന്നും ആരോപണം സര്‍ക്കാരിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം വിഷയം സഭയില്‍ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നം സര്‍ക്കാരിന്റെ ബാദ്ധ്യതയില്‍ വരുന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

15 വര്‍ഷമായി വിദേശത്ത് ജോലി ചെയ്യുന്ന ആളാണ് ബിനോയ്. സര്‍ക്കാരിന് മുന്‍പില്‍ ആരും പരാതിയുമായി എത്തിയിട്ടില്ല. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News