പുച്ഛിച്ചു തള്ളിയവരും ഒടുവില്‍ പറഞ്ഞു; ‘അവിസ്മരണീയം’; ഭിന്നലിംഗക്കാരുടെ നൃത്ത വിസ്മയത്തില്‍ കയ്യടിച്ച് പാലക്കാട്

ഭിന്നലിംഗക്കാര്‍ എന്ന പേരില്‍ സമൂഹം മാറ്റി നിര്‍ത്തുമ്പോഴും ആരുടെ മുന്നിലും തല കുനിക്കാതെ തങ്ങളുടെ വ്യക്തിത്വത്തില്‍ അഭിമാനം കൊള്ളുന്ന ഒരു കൂട്ടം ആള്‍ക്കാര്‍.

പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മലബാര്‍ ക്രാഫ്റ്റ്‌സ് മേളയില്‍ അപമാനിക്കുന്നര്‍ക്കു മറുപടിയുമായി അവരെത്തി, ചടുല താളങ്ങള്‍ കൊണ്ട് കാണികളെ കൈയിലെടുക്കാന്‍, ഫാഷന്‍ ഷോയിലൂടെ കാണികളുടെ മനസിളക്കാന്‍.

സമൂഹത്തിനു മുന്നില്‍ വ്യത്യസ്തരാണെങ്കിലും കലയില്‍ തങ്ങള്‍ ഒട്ടും മോശക്കാരല്ലെന്ന് തെളിയിക്കുകയാണ് ഇവര്‍. കണ്ടു നിന്നവര്‍ക്കും പുച്ഛിച്ചു തള്ളിയവര്‍ക്കും ഒടുക്കത്തില്‍ പറയാനുള്ളത് ഒന്നു മാത്രം, ‘അവിസ്മരണീയം ഈ നൃത്ത വിസ്മയം..’

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here